Israel- Hamas War: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു? സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് ഇസ്രായേൽ
Yahya Sinwar: ഗാസ മുനമ്പിൽ ഈ അടുത്ത് ഇസ്രായേൽ സെെന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് തലവൻ യഹ്യ സിൻവർ ആണെന്ന നിഗമനത്തിലാണ് ഇസ്രയേൽ സെെന്യം.
ജറുസലേം: ഹമാസ് തലവൻ യഹ്യ സിൻവർ (Hamas Leader Yahya Sinwar) കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നതായി ഇസ്രയേൽ സൈന്യം. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും ഇസ്രായേൽ സെെന്യം അറിയിച്ചു.
During IDF operations in Gaza, 3 terrorists were eliminated. The IDF and ISA are checking the possibility that one of the terrorists was Yahya Sinwar. At this stage, the identity of the terrorists cannot be confirmed.
In the building where the terrorists were eliminated, there…
— Israel Defense Forces (@IDF) October 17, 2024
ഗാസ മുനമ്പിൽ ഈ അടുത്ത് ഇസ്രായേൽ സെെന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് തലവൻ യഹ്യ സിൻവർ സംശയിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ നിഗമനം. എന്നാൽ ഹമാസ് തലവൻ തന്നെയാണോ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ ഇസ്രയേലിന് ഇതുവരയും കഴിഞ്ഞിട്ടില്ല. യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന വാർത്തകളോട് ഹമാസും പ്രതികരിച്ചിട്ടില്ല. വാർത്തകൾ പങ്കുവയ്ക്കുന്ന അൽ-മജ്ദ് എന്ന വെബ്സെറ്റിൽ സിൻവാറിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും പലസ്തീനികളോട് കാത്തിരിക്കണമെന്നും ഹമാസ് അഭ്യർത്ഥിച്ചു.
സിൻവാറിൻ്റെ മരണം സ്ഥിരീകരിച്ചാൽ, ഇസ്രായേൽ സൈന്യത്തിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും യുദ്ധത്തിൽ കരുത്ത് പകരും. ഗാസ മുനമ്പിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളിൽ ഒന്ന് സിൻവാറിന്റെ ശരീര ഘടനയ്ക്ക് സമമാണ്. ഹമാസ് തലവനാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ട്. ഇസ്രായേൽ ജയിലിൽ കഴിഞ്ഞിരുന്നതിനാൽ യഹ്യ സിൻവറിന്റെ ഡിഎൻഎ ഇസ്രായേലികളുടെ പക്കലുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹ്യ സിൻവർ ഹമാസ് തലവൻ ആയത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹ്യ സിൻവറാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. യഹ്യയുടെ വധമായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി ഗാസ മുഴുവൻ ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
ഗാസ കേന്ദ്രീകരിച്ചാണ് വർഷങ്ങളായി യഹിയ പ്രവര്‍ത്തിക്കുന്നത്. ഇസ്രായേല്‍ ‘തിന്മയുടെ മുഖ’മെന്ന് വിശേഷിപ്പിക്കുന്ന യഹ്യ 20 വർഷത്തിലധികം രാജ്യത്തെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 2011-ൽ ജയില്‍ മോചിതനായ യഹ്യ സിൻവറിനെ 2015-ല്‍ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി.
അതേസമയം, തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ടൗൺ മേയറടക്കം 5 പേരാണ് കൊല്ലപ്പെട്ടത്. നബാത്തിയി ലുണ്ടായ ആക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം തകർന്നു. 11 വ്യോമാക്രമണമാണ് നബാത്തിയിലും പരിസര പ്രദേശങ്ങളിലുമായി ഇസ്രായേൽ ഇതുവരെ നടത്തിയത്.