ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു | hamas-chief-ismail-haniyeh-was-killed-following-a-treacherous-zionist-raid-on-his-residence-in-tehran-the-palestinian-militant-group-confirmed-in-a-statement, Know more about him Malayalam news - Malayalam Tv9

Hamas chief Ismail Haniyeh: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു

Published: 

31 Jul 2024 09:36 AM

Hamas chief Ismail haniyeh killed following a zionist raid: 2006 ലെ പലസ്തീൻ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയപ്പോൾ രൂപവത്ക്കരിച്ച സർക്കാരിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ്‌ ഇസ്മായിൽ ഹനിയ്യ.

Hamas chief Ismail Haniyeh: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു

Hamas chief Ismail Haniyeh

Follow Us On

ടെഹ്‌റാൻ : ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ടെഹ്‌റാനിൽ വച്ചാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഫലസ്തീൻ തീവ്രവാദ സംഘടന ബുധനാഴ്ചയാണ് ഈ വിവരം പ്രസ്താവനയിൽ സ്ഥിരീകരിച്ചത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനും പരമോന്നത നേതാവിനെ കാണാനും ടെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ.

“പുതിയ ഇറാനിയൻ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം, ടെഹ്‌റാനിലെ അദ്ദേഹത്തിൻ്റെ വസതിയിൽ ഉണ്ടായ സയണിസ്റ്റ് ആക്രമണത്തെ തുടർന്ന്, പ്രസ്ഥാനത്തിൻ്റെ തലവനും മുജാഹിദ് നേതാവ് ഇസ്മായിൽ ഹനിയേയുടെ രക്തസാക്ഷിത്വം വഹിച്ചു,” എന്നാണ് സംഘം പ്രസ്താവനയിൽ പറഞ്ഞത്. സംഭവത്തിൽ ഹനിയയുടെ അംഗരക്ഷകൻ വാസിം അബു ഷാബാനും കൊല്ലപ്പെട്ടു.

ആരാണ് ഇസ്മായിൽ ഹനിയ

പലസ്തീൻ പ്രധാനമന്ത്രിയും ഹമാസ്‌ നേതാവുമാണ് ഇസ്മായിൽ ഹനിയ. 2006 ലെ പലസ്തീൻ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയപ്പോൾ രൂപവത്ക്കരിച്ച സർക്കാരിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ്‌ ഇസ്മായിൽ ഹനിയ്യ.

ALSO READ – നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്; ഇന്ന് ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രം​ഗത്തിറങ്ങും ‌

ഗസ്സയിലെ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നടത്തിയ അദ്ദേഹം പഠനകാലത്ത്‌ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അക്കാലത്ത് രണ്ട്‌ വർഷത്തേക്ക്‌ യൂണിയൻ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987ൽ അറബി സാഹിത്യത്തിൽ ബിരുദം നേടി വിദ്യാഭ്യാസം പൂർത്തിയാക്കി. 1989 ൽ ഇസ്രയേൽ ഭരണകൂടം തടവിലിട്ടത്തിനെത്തുടർന്ന് മൂന്നു വർഷം ജയിലിൽ കിടന്നിരുന്നു അദ്ദേഹം.

ജയിലിൽ നിന്ന് പുറത്തു വന്ന ശേഷം ലബനാനിലേക്ക്‌ നാടു കടത്തപ്പെടുകയും തുടർന്ന് വർഷങ്ങൾക്ക് ശേഷം 1997ൽ ഹമാസിന്റെ ആത്മീയ നായകനായ ശൈഖ്‌ അഹ്‌മദ്‌ യാസീന്റെ ഓഫീസ്‌ മേൽനോട്ടക്കാരനായി ചുമതലയേറ്റു. 2003ൽ ഹമാസ്‌ നേതൃത്വത്തിനെതിരെ ഇസ്രയേൽ തുടർന്നു കൊണ്ടിരുന്ന വധശ്രമങ്ങളിൽ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ടു. തുടർന്ന് 2006 ഫെബ്രുവരി 20ന്‌ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ജലാദ്‌ ഷലീത്‌ എന്ന ഇസ്രയേലി പട്ടാളക്കാരനെ വിട്ടുതരാത്ത പക്ഷം ഹനിയ്യയെ വധിക്കുമെന്ന് ഇസ്രയേൽ ഭരണകൂടം 2006 ജൂൺ 30 ന്‌ ഭീഷണിപ്പെടുത്തിയിരുന്നു.

Related Stories
Hezbollah: പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയം; ലെബനനില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നു
UAE Private Companies : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗം; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം
Hezbollah: യുദ്ധം കനക്കും, ഇസ്രായേലിന് തിരിച്ചടി നല്‍കും; മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ള
Lebanon Walkie-Talkies Explotion: ലെബനനിൽ വീണ്ടും സ്ഫോടനം; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചു, ശ്രമം ഹിസ്ബുളളയുടെ ആശയവിനിമയ ശൃംഖല തകർക്കാൻ
PM Modi Visit America: മോദിയുമായി ‌കൂടിക്കാഴ്ച്ച പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയിലേക്ക് ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
Lebanon Pager Explotion: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version