Kuwait Against Drugs: മയക്കുമരുന്ന് വ്യാപനത്തിനെതിരെ താക്കീതുമായി കുവൈറ്റ്; ശക്തമായ നടപടികൾ സ്വീകരിക്കും
Kuwait Against Drugs Spread: ആഭ്യന്തര സുരക്ഷ, അതിർത്തികൾ എന്നിവയുടെ സുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ കമാൻഡിനോടും ഉദ്യോഗസ്ഥരോടും അമീർ അഭ്യർഥിച്ചു. ഇവരെ ഇല്ലാതാക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്നും അമീർ ആഹ്വാനം ചെയ്തു.

കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ താക്കീതുമായി കുവൈറ്റ്. ഇക്കാര്യത്തിൽ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കാൻ അമീർ സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ആസ്ഥാനകാര്യാലയം സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലാം അൽ സബാഹ്, ആഭ്യന്തര അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശെയ്ഖ് സാലിം നവാഫ് അൽ അഹ്മദ് അൽ സബാഹ് എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടന്നത്. ആഭ്യന്തര സുരക്ഷ, അതിർത്തികൾ എന്നിവയുടെ സുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ കമാൻഡിനോടും ഉദ്യോഗസ്ഥരോടും അമീർ അഭ്യർഥിച്ചു.
യുവാക്കളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഭാവി സംരക്ഷിക്കുന്നതിനായി മയക്കുമരുന്നുകളെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഇവരെ ഇല്ലാതാക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്നും അമീർ ആഹ്വാനം ചെയ്തു.
ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ
റംസാൻ പുണ്യ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ നടപടികൾ കർശനമാക്കി യുഎഇ. ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെയാണ് സൈബർ സുരക്ഷാ കൗൺസിൽ നടപടി കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ തടവോ 5 ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവനകൾ അർഹരിലേക്ക് മാത്രമാണ് എത്തുന്നതെന്ന് ഉറപ്പാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.
സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമെ പൊതുജങ്ങൾ പണമിടപാട് നടത്താവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃത സംഭാവന ആവശ്യപ്പെട്ട് വ്യാപകമായി സന്ദേശങ്ങൾ ലഭിക്കുന്നതിനെ തുടർന്നാണ് നടപടി. റംമസാന്റെ തുടക്കം മുതൽ അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ആവശ്യപ്പെട്ട് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദേശങ്ങൾ വരുന്നുണ്ട്.
ദരിദ്രർ, അനാഥർ, രോഗികൾ, സഹായം ആവശ്യമുള്ള മറ്റു വിഭാഗങ്ങൾ എന്നിവരുടെ പേരിലാണ് ആധിക തട്ടിപ്പും നടക്കുന്നത്. കൂടാതെ ഈ വിഭാഗകാർക്ക് ഇഫ്താർ വിരുന്ന് ഒരുക്കുന്നതിനും ദുരന്ത നിവാരണത്തിനും സംഭാവന നൽകണമെന്നും സന്ദേശങ്ങളിൽ പറയുന്നുണ്ട്. അനധികൃതമായി പണപ്പിരിവ് നടന്നെന്ന് തോന്നിയാൽ ഉടൻ തന്നെ 800 623 എന്ന ഹെൽപ് ലൈനിൽ വിവരമറിയിക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.