Graffiti against India: കാനഡയിലെ ക്ഷേത്രച്ചുവരിൽ വീണ്ടും ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ ചുവരെഴുത്ത്

Hindu temple in Canada vandalised with graffiti against India: മുമ്പത്തെ നിരവധി സംഭവങ്ങളുടെ പിന്തുടർച്ച പോലെയുള്ള ഈ പുതിയ സംഭവത്തിൽ ഞങ്ങൾ രോഷാകുലരാണ് എന്നാണ് ഇതിനെപ്പറ്റി വിശ്വാസികൾ പ്രതികരിച്ചത്. പലരും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരെ കുറ്റപ്പെടുത്തി രം​ഗത്തെത്തി.

Graffiti against India: കാനഡയിലെ ക്ഷേത്രച്ചുവരിൽ വീണ്ടും ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ ചുവരെഴുത്ത്

The Baps Swaminarayan Temple in Canada’s Edmonton was vandalised with anti-India graffiti. (Credit: X/@aryacanada)

Published: 

23 Jul 2024 16:07 PM

ന്യൂഡൽഹി: ഒരിടവേളയ്ക്കു ശേഷം കാനഡയിൽ ക്ഷേത്രച്ചുവരിൽ ഇന്ത്യയ്ക്കെതിരേയുള്ള എഴുത്തുകൾ നിറഞ്ഞു.
കാനഡയിലെ എഡ്മണ്ടണിലുള്ള ക്ഷേത്രത്തിന്റെ ചുവരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നിറഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സ്വാമിനാരായണ ക്ഷേത്രത്തിൽ ഇത് കണ്ടത്. പ്രധാനമന്ത്രി മോദിക്കും കനേഡിയൻ എംപി ചന്ദ്ര ആര്യയ്‌ക്കുമെതിരെയുള്ള അപവാദങ്ങളാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇന്ത്യൻ വംശജനായ എംപി ആര്യയും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും ക്ഷേത്രത്തിൻ്റെ വികൃതമാക്കിയ മതിലിൻ്റെ ചിത്രങ്ങൾ പങ്കിട്ടു.

ALSO READ : സ്വന്തം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം; യുഎഇയിൽ സമരത്തിനിറങ്ങി ബംഗ്ലാദേശികൾ; നിരവധി പേർ അറസ്റ്റിൽ

മുമ്പത്തെ നിരവധി സംഭവങ്ങളുടെ പിന്തുടർച്ച പോലെയുള്ള ഈ പുതിയ സംഭവത്തിൽ ഞങ്ങൾ രോഷാകുലരാണ് എന്നാണ് ഇതിനെപ്പറ്റി വിശ്വാസികൾ പ്രതികരിച്ചത്. പലരും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരെ കുറ്റപ്പെടുത്തി രം​ഗത്തെത്തി.
സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എംപി ചന്ദ്ര ആര്യ ഖാലിസ്ഥാൻ അനുഭാവിയായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ ആഞ്ഞടിച്ചു. “ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് മടങ്ങാൻ പരസ്യമായി ആഹ്വാനം ചെയ്തതിനെതിരേയാണ് അദ്ദേഹം കൂടുതൽ പ്രതികരിച്ചത്.

“ഞാൻ എപ്പോഴും പറയുന്നതുപോലെ, ഖാലിസ്ഥാനി തീവ്രവാദികൾ അവരുടെ വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും പരസ്യമായ പ്രകടനമാണിത്. കാനഡയിലുള്ള ഹിന്ദുക്കൾ ഈ വിഷയത്തിൽ ആശങ്കാകുലരാണ്. ചുവരെഴുത്തിൽ നിന്ന് ഇത് ശാരീരിക ഉപദ്രവങ്ങളിലേക്ക് മാറും മുമ്പ് ഈ വിഷയം ഗൗരവമായി കാണണമെന്ന് ഞാൻ കനേഡിയൻ നിയമ നിർവ്വഹണ ഏജൻസികളോട് വീണ്ടും ആവശ്യപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഹിന്ദു സമൂഹങ്ങൾ നേരിടുന്ന ഭീഷണികളിലും നടപടിയെടുക്കാൻ അദ്ദേഹം കനേഡിയൻ പോലീസിനോട് അഭ്യർത്ഥിച്ചു.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?