ഒരു ചായക്ക് 1 ലക്ഷം രൂപ! ഇതെന്താ സ്വര്‍ണ ചായയോ?

Indian Origin Sucheta Sharma's Boho Cafe Sells Gold Tea in Dubai: ചായയുടെ വിലയിലല്ല കാര്യം അതില്‍ ചേര്‍ക്കുന്ന സാധനത്തിലാണ് കാര്യമുള്ളത്. ഇത്രയും വില ഈടാക്കുന്നുണ്ടെങ്കിലും തീര്‍ച്ചയായിട്ടും ആ ചായയില്‍ ഏലക്കായയല്ല ചേര്‍ത്തിരിക്കുന്നതെന്ന കാര്യം ഉറപ്പാണ്.

ഒരു ചായക്ക് 1 ലക്ഷം രൂപ! ഇതെന്താ സ്വര്‍ണ ചായയോ?

ഗോള്‍ഡ് കരക് ചായ (Image Credits: Screengrab)

Updated On: 

17 Dec 2024 06:34 AM

ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതും ഒന്നും രണ്ടും ചായയല്ല ദിവസം പത്തും പന്ത്രണ്ടും ചായ കുടിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ നമ്മളെല്ലാം കുടിക്കുന്ന ചായക്ക് എത്ര രൂപ ഉണ്ടായിരിക്കും? അല്ലെങ്കില്‍ നമ്മുടെയെല്ലാം ചായയില്‍ ഇടുന്നത് എന്താണ്? ചായപ്പൊടിക്കൊപ്പം ഏലക്കായ അല്ലേ? ഇതാണ് നമ്മുടെയെല്ലാം ചായ.

എന്നാല്‍ ഇത് മാത്രമല്ല ചായ, ഇതിനപ്പുറം വിലയുള്ളതും വിലകൂടിയ സാധനങ്ങള്‍ ചേര്‍ത്തതുമായ ചായ ഈ ലോകത്തുണ്ട്. മറ്റൊന്നുമല്ല പറഞ്ഞ് വരുന്നത് ഒരു ലക്ഷം രൂപ വിലയുള്ള ഒരു ചായയെ കുറിച്ചാണ്. ഒരു ലക്ഷം രൂപ കൊടുത്ത് ആരെങ്കിലും ചായ കുടിക്കുമോ എന്ന ചിന്തയായിരിക്കും ഇപ്പോള്‍ നിങ്ങളുടെ മനസിലേക്ക് എത്തിയത്. എന്നാല്‍ ഇത് അങ്ങനെ ഒരു നിസാര ചായയല്ല.

ചായയുടെ വിലയിലല്ല കാര്യം അതില്‍ ചേര്‍ക്കുന്ന സാധനത്തിലാണ് കാര്യമുള്ളത്. ഇത്രയും വില ഈടാക്കുന്നുണ്ടെങ്കിലും തീര്‍ച്ചയായിട്ടും ആ ചായയില്‍ ഏലക്കായയല്ല ചേര്‍ത്തിരിക്കുന്നതെന്ന കാര്യം ഉറപ്പാണ്. സ്വര്‍ണം, സാക്ഷാല്‍ സ്വര്‍ണം ചേര്‍ത്ത ചായയാണ് ഒരു ലക്ഷം രൂപ കൊടുത്താല്‍ നിങ്ങള്‍ക്ക് ലഭിക്കുക.

ഇന്ത്യന്‍ വംശജയായ സുചേത ശര്‍മയുടെ ദുബായിലുള്ള ദി ബോഹോ കഫേയിലാണ് ഇങ്ങനെ ഒരു ലക്ഷം രൂപയ്ക്ക് ചായ ലഭിക്കുന്നത്. ഗോള്‍ഡ് കരക് എന്ന പേരിലാണ് ഈ ചായയുടെ വില്‍പന. ഏകേദശം 1.14 ലക്ഷം ഇന്ത്യന്‍ രൂപയാണ് ചായയുടെ വില. വെറുതെ ഒരു ചില്ല് ഗ്ലാസില്‍ അല്ല ഈ ചായ വിളമ്പുന്നതും. സ്വര്‍ണ ചായ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത് വെള്ളി കപ്പിലായിരിക്കും.

രണ്ട് തരത്തിലുള്ള ഭക്ഷണ വിഭവങ്ങളാണ് ഈ കഫേയില്‍ വിളമ്പുന്നത്. ഒന്ന് ഏത് സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയിലുള്ള ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളും. മറ്റൊന്നും സ്വര്‍ണ ചായ പോലുള്ള മറ്റ് വിലകൂടിയ വിഭവങ്ങളുമാണ്. സ്വര്‍ണ ചായ മാത്രമല്ല സ്വര്‍ണ ഐസ്‌ക്രീം, സ്വര്‍ണം കൊണ്ടുള്ള പാനീയങ്ങള്‍, സ്വര്‍ണപ്പൊടി വിതറിയ ക്രോസന്റ്, ബര്‍ഗര്‍ എന്നിവയും ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്.

Also Read: Burj Khalifa NYE 2024 Fireworks: പുതുവർഷ കരിമരുന്ന് കലാപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ; കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ടത്

ഇവിടുത്തെ മെനുവിലുള്ള മറ്റൊരു വിഭവമാണ് ഗോള്‍ഡ് സുവനീര്‍ കോഫി. ഈ കാപ്പി നിങ്ങളുടെ മുന്നിലേക്കെത്തുന്നതും വെള്ളി കപ്പിലായിരിക്കും. ഏകദേശം 1.09 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഈ കാപ്പിക്ക് വിലവരുന്നത്.

ഒരു ഫുഡ് വ്‌ളോഗറാണ് ഈ കഫേയിലെ വിഭവങ്ങളെ കുറിച്ചുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഗോള്‍ഡ് കാരക് ചായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഒരു ലക്ഷം രൂപയ്ക്ക് ഉള്ളതുണ്ടോ ഈ ചായ എന്നാണ് പലരും ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ഈ ചായ കുടിക്കുന്നതിന് ഇഎംഐ നല്‍കുമോ? ഈ വെള്ളിപ്പാത്രത്തിനും ആ ഗോള്‍ഡ് കൊണ്ടുള്ള ഷീറ്റിനും പതിനാറായിരത്തോളം ഇന്ത്യന്‍ രൂപയെ വരികയുള്ളു. പിന്നെന്തിനാണ് ഒരു ലക്ഷം രൂപ കൊടുക്കുന്നത് എന്നെല്ലമാണ് ആളുകള്‍ ചോദിക്കുന്നത്.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ