5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Germany Knife Attack: ജർമനിയിൽ കത്തിയാക്രമണം; 3 പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്‌

Germany Knife Attack Updates: പ്രദേശത്തുള്ള ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണം നടന്ന മേഖലയിലെ റോഡുകൾ അടയ്ക്കുകയും ജനങ്ങൾ വീടുകളിൽതന്നെ കഴിയണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.

Germany Knife Attack: ജർമനിയിൽ കത്തിയാക്രമണം; 3 പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്‌
Germany Knife Attack.
neethu-vijayan
Neethu Vijayan | Published: 24 Aug 2024 08:48 AM

ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ സോലിങ്കൻ നഗരത്തിലുണ്ടായ കത്തി ആക്രമണത്തിൽ (Germany Knife Attack) മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാലുപേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സോലിങ്കൻ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയാണ് കത്തി ആക്രമണമുണ്ടായത്. ആക്രമി ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്താൻ ഹെലിക്കോപ്റ്ററുകളടക്കം ഉപയോഗിച്ച് പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുള്ള ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണം നടന്ന മേഖലയിലെ റോഡുകൾ അടയ്ക്കുകയും ജനങ്ങൾ വീടുകളിൽതന്നെ കഴിയണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും നഗരത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ബോധപൂർവമായ ആക്രമണമാണെന്നാണ് പ്രാഥമിക നി​ഗമനം. ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് പൊലീസ് പട്രോളിങ് തുടരുകയാണ്.

ALSO READ: ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണം എനിക്ക് പ്രതിരോധിക്കാന്‍ സാധിച്ചില്ല, വീഴ്ചപ്പറ്റി: ഇസ്രായേലി മിലിട്ടറി ചീഫ്‌

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികൾക്കായി നിരവധി പേർ എത്തിയിരുന്നു. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എല്ലാവരും ചേർന്ന് നടത്തിയ ആഘോഷത്തിനിടെ ഇത്തരമൊരു അപകടം നടന്നതിൽ സങ്കടമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുന്നെന്നും സോലിങ്കനിലെ മേയർ ടിം കുർസ്‌ബാക്ക് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ജർമ്മനിയിൽ കത്തികുത്തുകളും മറ്റ് കുറ്റകൃത്യങ്ങളും താരതമ്യേന അപൂർവമാണ്. എന്നാൽ സമീപ വർഷങ്ങളിൽ രാജ്യത്ത് അത്തരം സംഭവങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ പൊതു ഇടങ്ങളിൽ കൊണ്ടുപോകാവുന്ന കത്തികൾക്കുള്ള നിയന്ത്രണം കർശനമാക്കാൻ ജർമ്മൻ സർക്കാർ ശ്രമിക്കുകയാണ്. ജൂണിൽ മാൻഹൈമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. സോളിംഗൻ ആക്രമണത്തെ കുറിച്ച് അധികാരികൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.