Germany Christmas Market Attack: ജര്‍മനിയില്‍ മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്
Saudi Man Arrested in German Attack: പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകറിയ കാര്‍ നാന്നൂറ് മീറ്ററോളം മൂന്നോട്ട് കുതിച്ചിരുന്നു. സംഭവത്തില്‍ ആക്രമണ സാധ്യ പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
ബര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്തുമസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി മരണം. ജര്‍മനിയിലെ കിഴക്കന്‍ നഗരമായ മക്‌ഡെബര്‍ഗിലെ തിരക്കേറിയ ക്രിസ്തുമസ് മാര്‍ക്കറ്റിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ രണ്ട് മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകറിയ കാര്‍ നാന്നൂറ് മീറ്ററോളം മൂന്നോട്ട് കുതിച്ചിരുന്നു. സംഭവത്തില്‍ ആക്രമണ സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
കാര്‍ ഓടിച്ചിരുന്ന 50 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ ഡോക്ടറാണെന്നും സൗദിപൗരനാണെന്നും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ നിലവില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ്.
Also Read: New Year 2025 in UAE: പുതുവത്സരാഘോഷം; യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം
കാറില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന നിഗമനത്തില്‍ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടാതെ പ്രതി താമസിക്കുന്ന ബേണ്‍ബര്‍ഗ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നല്ല തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാര്‍ ഇടിച്ചുകയറുകയായിരുന്നു. അവിടെ നടന്നത് ആക്രമണമാണെന്ന് കരുതുന്നു. സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചു.
A speeding car plowed through a crowd of people at a busy Christmas market in the eastern German city of Magdeburg. It is not known how many are injured or possibly dead.
In 2016, Germany suffered its worst Islamic terror attack when a Muslim asylum seeker ran down people at a… pic.twitter.com/mSlrwIHCm4
— Andy Ngo 🏳️🌈 (@MrAndyNgo) December 20, 2024
അതേസമയം, ജര്‍മനിയിലുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ട് സൗദി അറേബ്യ രംഗത്തെത്തിയിരുന്നു. ജര്‍മന്‍ ജനതയോടും അപകടത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരസിക്കുന്നതായും സൗദി വ്യക്തമാക്കി.
അതേസമയം, 2016ലും സമാനമായ സംഭവം ജര്‍മനിയില്‍ നടന്നിരുന്നു. 2016 ഡിസംബര്‍ 19ന് ബെര്‍ലിനിലെ ക്രിസ്തുമസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറിയായിരുന്നു അപകടം. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇറ്റലിയിലേക്ക് കടന്ന തുനീസ അഭയാര്‍ഥി അനീസ് അംരിയെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ആ സംഭവത്തില്‍ എട്ടാം വാര്‍ഷികത്തിന്റെ പിറ്റേ ദിവസമാണ് ഇപ്പോള്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.