Genetic Testing : വിവാഹിതരാവുന്നർക്ക് ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി സർക്കാർ; നിയമം പ്രാബല്യത്തിൽ വരിക ഒക്ടോബറിൽ

Genetic Testing Mandatory In Abu Dhabi : ഒക്ടോബർ 1ന് ശേഷം വിവാഹിതരാവുന്ന യുഎഇ സ്വദേശികൾക്ക് ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി സർക്കാർ. വിവാഹിതരാവുന്നതിന് മുൻപ് ജനിതക പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.

Genetic Testing : വിവാഹിതരാവുന്നർക്ക് ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി സർക്കാർ; നിയമം പ്രാബല്യത്തിൽ വരിക ഒക്ടോബറിൽ

അബുദാബി ആശുപത്രി (Image Courtesy - Unsplash)

Published: 

15 Sep 2024 11:27 AM

വിവാഹിതരാവുന്നർക്ക് ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി സർക്കാർ. വിവാഹിതരാവാൻ ഉദ്ദേശിക്കുന്ന യുഎഇ സ്വദേശികൾ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

അബുദാബി ആരോഗ്യമന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനകൾക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തി 14 ദിവസത്തിനകം ഫലം ലഭിക്കും. ദമ്പതിമാർക്ക് ജനിതക രോഗങ്ങൾ ഏതൊക്കെയുണ്ടെന്ന് മനസിലാക്കാനും അവ കുട്ടികളിലേക്ക് പകരുന്നത് തടയാനുമാണ് പരിശോധന. രോഗമുള്ളവർക്ക് മരുന്നും കൗൺസിലിങും നൽകും. 840ലധികം ജനിതക രോഗങ്ങൾ ഇങ്ങനെ പരിശോധിക്കുന്നതിലൂടെ അറിയാനാവുമെന്ന് അധികൃതർ പറയുന്നു.

Also Read : Onam 2024: അബുദാബിയിൽ വമ്പൻ പൂക്കളം; ഉപയോഗിച്ചത് ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോ പൂക്കൾ

ജനിതക രോഗങ്ങൾ പകരുന്നത് തടയാനും ഏറ്റവും നേരത്തെ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കാനുമാണ് ഈ ഉദ്യമം. രോഗങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കി ദമ്പതിമാർക്ക് വേണ്ട മരുന്നും കൗൺസിങും നൽകുമെന്ന് അധികൃതർ അറിയിച്ചു.

ജനിക്കുമ്പോൾ കേൾവിയും കാഴ്ചയും ഇല്ലാത്ത അവസ്ഥയാണ് ജനിതക രോഗങ്ങളിൽ സാധാരണയായി കാണുന്നത്. ഒപ്പം രക്തം കട്ടപിടിക്കുന്നതിലുള്ള പ്രശ്നങ്ങളും ഹോർമോണൽ ഇംബാലൻസുമൊക്കെ ജനിതക രോഗങ്ങളിൽ പെടുന്നത്. പൈലറ്റ് ഘട്ടത്തിൽ 800 ലധികം ദമ്പതിമാർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ എംപോക്സ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാ​ഗമായി ആദ്യ വാക്സിന് ലോകാരോ​ഗ്യ സംഘടന അം​ഗീകാരം നൽകി. ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് അം​ഗീകാരം നൽകിയത്. എംപോക്സ് വ്യാപനം ​ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രദേശങ്ങളിൽ അടിയന്തരമായി വിതരണം ചെയ്യാനാണ് വാക്സിന് പ്രീക്വാളിഫിക്കേഷൻ അനുമതി നൽകിയിരിക്കുന്നത്. ജപ്പാനിലെ കെ.എം ബയോളജിക്‌സ് നിർമ്മിച്ച LC16 എന്ന മറ്റൊരു വാക്‌സിനും അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി