GCC Job Vacancies : നികുതി മേഖലയിലാണോ മിടുക്ക്?; എങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിരവധി ജോലിസാധ്യതകൾ
GCC Job Vacancies High Demand For Tax Experts : നികുതി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ തുറന്നിട്ട് ജിസിസി രാജ്യങ്ങൾ. അടുത്ത വർഷത്തോടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിരവധി തൊഴിലവസരങ്ങളുണ്ടാവുമെന്നാണ് പഠനം.
നികുതി മേഖലയിൽ മിടുക്കുള്ളവർക്ക് ജോലിസാധ്യതകൾ തുറന്നിട്ട് യുഎഇയും ജിസിസി രാജ്യങ്ങളും. നികുതി മേഖലയിൽ നിരവധി തൊഴിവസരങ്ങളാണ് ഒരുങ്ങുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മിഡിൽ ഈസ്റ്റ് നികുതി ഉപദേശക മാർക്കറ്റ് നാലിരട്ടി വേഗതയിൽ വളരിം എന്നാണ് കണക്ക്. യുഎഇയിൽ കോർപ്പറേറ്റ് ടാക്സും ഒമാനിൽ പേഴ്സണൽ ഇൻകം ടാക്സും ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം ജോലിസാധ്യതകൾക്കുള്ള അവസരങ്ങൾ വർധിക്കുന്നത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളും സമാന രീതിയിലുള്ള നികുതി നിബന്ധനകൾ ഏർപ്പെടുത്തുമെന്നാണ് വിവരം.
Also Read : Iraq Marriage Law: ഒമ്പത് വയസുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാം; നിയമഭേദഗതിക്കൊരുങ്ങി ഇറാഖ്
സോഴ്സ് ഗ്ലോബൽ റിസർച്ചിൽ പബ്ലിഷ് ചെയ്ത പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരം പുറത്തുവന്നത്. നികുതിയുമായി ബന്ധപ്പെട്ടെ എല്ലാ മേഖലകളിലും നിരവധി തൊഴിൽ സാധ്യതകളാണുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം മിഡിൽ ഈസ്റ്റ് സാമ്പത്തിക രംഗം 13 ശതമാനം വളർന്ന് 758 മില്ല്യൺ ഡോളറാവുമെന്നാണ് കണക്കുകൾ. യൂറോപ്പിലും വടക്കൻ അമേരിക്കയിലും ഇത് വെറും 3 ശതമാനമാണ്.
കഴിഞ്ഞ വർഷമാണ് യുഎഇ കോർപ്പറേറ്റ് നികുതി അവതരിപ്പിച്ചത്. 9 ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്. 2018ൽ അഞ്ച് ശതമാനം വാല്യൂ ആഡഡ് ടാക്സും അവതരിപ്പിച്ചിരുന്നു. പുകയില ഉത്പന്നങ്ങൾക്കും ആരോഗ്യകരമല്ലാത്ത പാനീയങ്ങൾക്കും എക്സൈസ് ടാക്സും അടയ്ക്കണം. പേഴ്സണൽ ഇൻകം ടാക്സ് അവതരിപ്പിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ഒമാൻ. ഉടൻ തന്നെ ഈ നികുതി ഈടാക്കിത്തുടങ്ങും.
2025ഓടെ നികുതിയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളിൽ വൻ കുതിപ്പുണ്ടാവുമെന്നാണ് സോഴ്സ് ഗ്ലോബൽ റിസർച്ചിൻ്റെ പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ടോണി മരൗലിസ് പറഞ്ഞത്. ഇപ്പോൾ തന്നെ ഇത്തരം ജോലികൾക്കുള്ള ഡിമാൻഡ് വർധിച്ചിട്ടുണ്ട്. സമീപഭാവിയിൽ ഗൾഫ് രാജ്യങ്ങൾ പലതും ഇത്തരം നികുതികൾ അവതരിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ജോലികൾക്കുള്ള ഡിമാൻഡ് ഇനിയും വർധിക്കും. ഇത്തരം ജോലികൾ ചെയ്യാൻ നിലവിൽ ഇവിടെ ആൾക്കാരില്ല. 41 ശതമാനം കമ്പനികളിലും ഇത്തരം തൊഴിലാളികൾക്ക് കുറവുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ വൈദഗ്ദ്യമുള്ളവർക്ക് ഉടൻ ഗൾഫ് രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ ലഭിക്കുനെന്നും മരൗലിസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ യുഎഇയിൽ പ്രവാസി പ്രൊഫഷണലുകൾക്ക് ശമ്പളം കുറയുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തൊഴിലന്വേഷിച്ച് എത്തുന്നവരിൽ വലിയ വർധന ഉണ്ടായതോടെയാണ് ശമ്പളത്തിൽ കുറവുണ്ടായിരിക്കുന്നത്. ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന പലർക്കും ഇപ്പോൾ ശമ്പളം കുറവാണ് ലഭിക്കുന്നതെന്നും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ നിരവധി പേർ തയ്യാറാണെന്നിരിക്കെ ശമ്പളം കൂട്ടി ചോദിക്കാൻ പലർക്കും മടിയാണെന്നും റിക്രൂട്ട്മെൻ്റ് കൺസൾട്ടൻസിയായ റോബർട്ട് ഹാഫിൻ്റെ പുതിയ പഠനത്തിൽ പറയുന്നു.
യുഎഇയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ആദ്യം ലഭിക്കുന്ന ശരാശരി ശമ്പളം ഓരോ വർഷവും 0.7 ശതമാനമായി കുറയുകയാണ് എന്നും പഠനത്തിലുണ്ട്. ശമ്പളം കുറയുന്നതിനനുസരിച്ച് ചിലവ് കുറയുന്നില്ല എന്നതും തിരിച്ചടിയാണ്. വർധിക്കുന്ന ജീവിതച്ചിലവുകൾ കണക്കിലെടുത്ത് ഈ കമ്പനികളിലെ പകുതിയിലധികം തൊഴിലാളികളും അടുത്ത വർഷത്തോടെ വേറെ ജോലിയ്ക്ക് ശ്രമിക്കുകയാണെന്നാണ് പഠനത്തിൽ പറയുന്നത്.
ഫിനാന്‍സ്, അക്കൗണ്ടിങ് റോളുകള്‍ക്കുള്ള പ്രാരംഭ ശമ്പളം ശരാശരി 2.1 ശതമാനമായി കുറഞ്ഞു. ചില കോര്‍പ്പറേറ്റ് അക്കൗണ്ടിങ് റോളുകളുടെ പ്രാരംഭ ശമ്പളത്തിലാവട്ടെ 23 ശതമാനം കുറവാണ് ഉണ്ടായത്. ഫിനാൻസ്, അക്കൗണ്ടിംഗ്, എച്ച്ആർ തുടങ്ങി വിവിധ മേഖലകളിലേക്ക് നിരവധി പ്രൊഫഷണലുകൾ ദിനംപ്രതി തൊഴിൽ അന്വേഷിച്ച് എത്തുന്നുണ്ട്. ഫിനാൻസ്, അക്കൗണ്ടിംഗ് മേഖലയിലേക്കാണ് കൂടുതൽ ആളുകൾ ജോലി തേടിയെത്തുന്നത്. ഈ മേഖലകളിലൊക്കെ ഏറെക്കാലമായി ജോലിയെടുക്കുന്ന പ്രവാസികളുണ്ട്. ഇവർക്കൊക്കെ നേരത്തെ മികച്ച ശമ്പളം ലഭിച്ചിരുന്നു. എന്നാൽ, നിരവധി പുതിയ ആളുകൾ തൊഴിലന്വേഷിച്ച് എത്തുന്നത് ഇവർക്ക് തിരിച്ചടി ആയിരിക്കുകയാണ്. അനുഭവസമ്പത്തുണ്ടെങ്കിലും ശമ്പളം കൂട്ടിച്ചോദിച്ചാൽ ജോലി നഷ്ടമാവുമോ എന്ന് ഇവർ ഭയക്കുന്നു. അതുകൊണ്ട് തന്നെ ശമ്പളം കുറവാണെങ്കിലും ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാവുകയാണെന്നും പഠനത്തിൽ പറയുന്നു.