Israel Palestine Conflict: ബന്ദി കൈമാറ്റം തുടരുന്നു; 32 തടവുകാരെ കൈമാറിയതായി ഇസ്രായേല്‍
Gaza Ceasefire Updates: ഹമാസ് കൈമാറിയ ബന്ദികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഹമാസ് മൂന്നുപേരെ മോചിപ്പിച്ചതോടെ 32 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ മോചിപ്പിച്ചത്. 111 പേരെ ശനിയാഴ്ച (ഫെബ്രുവരി 1) രാത്രിയോചെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

ഗസയില്‍ നിന്നുള്ള ദൃശ്യം
ജെറുസലേം: ഗസയില്‍ ബന്ദി കൈമാറ്റം പുരോഗമിക്കുന്നു. സീഗല്‍, ഓഫര്‍ കാല്‍ഡെറോണ്‍, യാര്‍ഡന്‍ ബിബാസ് എന്ന് മൂന്ന് തടവുകാരെ മോചിപ്പിച്ചതായി ഹമാസ് പറഞ്ഞു. ഗസയിലും ഖാന്‍ യൂനിസിലും വെച്ച് ഇന്റര്‍നാഷണല്‍ റെഡ് ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്.
ഹമാസ് കൈമാറിയ ബന്ദികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഹമാസ് മൂന്നുപേരെ മോചിപ്പിച്ചതോടെ 32 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ മോചിപ്പിച്ചത്. 111 പേരെ ശനിയാഴ്ച (ഫെബ്രുവരി 1) രാത്രിയോചെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ബന്ദി കൈമാറ്റത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എട്ടുപേരെയാണ് ഹമാസ് മോചിപ്പിച്ചത്. അതില്‍ മൂന്ന് ഇസ്രായേലികളും അഞ്ച് തായ്‌ലാന്‍ഡുകാരുമായിരുന്നു ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് 110 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചു.



എന്നാല്‍ ഹമാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ബന്ദികൈമാറ്റത്തിന് ഹമാസ് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.
ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ബന്ദി കൈമാറ്റത്തിന് ഇസ്രായേല്‍ കാലതാമസം വരുത്തിയിരുന്നു. എന്നാല്‍ പിന്നീട് ബന്ദികളെ വിട്ടയക്കുകയായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 50 പലസ്തീനികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി റഫ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ഐഡിഎഫ് അനുവാദം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അതേസനയം, ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബന്ദി കൈമാറ്റം നടക്കുന്ന റാമല്ലയിലെ ബെയ്റ്റൂണിയ നഗരത്തിലുള്ള ഓഫര്‍ ജയിലിന് സമീപം നിലയുറപ്പിച്ചിരുന്ന പലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തിയതായത്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഗസയുടെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് തുടരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.