Gaza Ceasefire Talks: ഹമാസിനെ ഇല്ലാതാക്കും വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനിച്ചു

Israel Makes New Gaza Ceasefire Proposal: യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Gaza Ceasefire Talks: ഹമാസിനെ ഇല്ലാതാക്കും വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനിച്ചു

ഗാസയില്‍ നിന്നുള്ള ദൃശ്യം

shiji-mk
Updated On: 

15 Apr 2025 06:51 AM

കെയ്‌റോ: ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കെയ്‌റോയില്‍ നടന്ന അവസാന ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കുന്നതിനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇസ്രായേലും ഹമാസും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.

യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുന്ന കാര്യം കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസിന്റെ പൂര്‍ണ നിരായുധീകരണമെന്ന ഇസ്രായേലിന്റെ ആവശ്യവും സംഘടന തള്ളിയിട്ടുണ്ട്. എന്നിരുന്നാലും താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാവുകയാണെങ്കില്‍ പലസ്തീന്‍ തടവുകാരെ വിട്ടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്താമെന്ന സൂചനയും ഹമാസ് നല്‍കിയിരുന്നതായാണ് വിവരം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ കരാറാണ് ഇസ്രായേല്‍ മുന്നോട്ടുവെച്ചത്. നേരത്തെ അഞ്ച് ഇസ്രായേല്‍ ബന്ദികളെയായിരുന്നു ഒരു പലസ്തീന്‍ തടവുകാരന് പകരമായി ഹമാസ് കൈമാറിയിരുന്നത്. എന്നാല്‍ ഇനി ഒരാള്‍ക്ക് പകരം 10 പേരെ വേണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

എന്നാല്‍ ഇസ്രായേലിന്റെ നിര്‍ദേശത്തോട് പ്രതികരിക്കാന്‍ ഹമാസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കുകയും ഗാസയില്‍ തടവിലാക്കിയ ബന്ദികളില്‍ ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Also Read: Israeli Evacuation Order: ഗാസയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം പലസ്തീനികള്‍; ഇസ്രായേലിന്റെ കുടിയൊഴിപ്പിക്കലില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേല്‍ സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കുന്നതിനും പകരമായി ബന്ദികളില്‍ ബാക്കിയുള്ളവരെ എല്ലാവരെയും ഒരുമിച്ച് നല്‍കാമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.

Related Stories
Operation Sindoor: സംഭവിക്കുമെന്ന് അറിയാമായിരുന്നു, പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ട്രംപ്‌
Israel-Hamas Conflict: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നു, പിന്നെന്തിന് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെന്ന് ഹമാസ്
Alcatraz Prison: രണ്ടും കല്പിച്ച് ട്രംപ്! ആറ് പതിറ്റാണ്ടായി അടഞ്ഞുകിടന്ന കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാൻ ഡോണൾഡ് ട്രംപ്
UAE: യുഎഇ പൗരനെ സ്നാപ്ചാറ്റിലൂടെ മകൻ ഭീഷണിപ്പെടുത്തി; 3000 ദിർഹം പിഴയടച്ച് പിതാവ്
Turkey Warship: പാകിസ്ഥാനിലേക്ക് യുദ്ധക്കപ്പല്‍ അയച്ച് തുര്‍ക്കി; കപ്പല്‍ കറാച്ചിയില്‍
India Pakisan Tensions: ‘ഇന്ത്യ-പാക് ബന്ധം വഷളാകുന്നത് വേദനയുണ്ടാക്കുന്നു, സൈനിക നടപടി അല്ല പരിഹാരം’; യുഎൻ സെക്രട്ടറി ജനറൽ
ഇന്ത്യയുടെ മോക്ക് ഡ്രില്‍ ചരിത്രം ഇതുവരെ
ഈ സമയങ്ങളിൽ മിണ്ടാതിരിക്കുന്നത് നല്ലത്
ഉയർന്ന ബിപിയാണോ തലവേദനയ്ക്ക് കാരണം! എങ്ങനെ മനസ്സിലാക്കാം
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം