5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gay Penguin : സ്പെന്നിൻ്റെ മരണത്തിൽ ഹൃദയം നൊന്ത് മാജിക്; സ്വവർഗാനുരാഗ പെൻഗ്വിൻ കമിതാക്കളുടെ വേർപെടലിൽ നെഞ്ചുരുകി അക്വേറിയം

Gay Penguin Sphen Death : തൻ്റെ പങ്കാളി മരണപ്പെട്ടതിൽ മനം നൊന്ത് സ്വവർഗാനുരാഗ പെൻഗ്വിൻ കമിതാക്കളിലെ രണ്ടാമൻ മാജിക്. മാജിക് ഏറെനേരം കരഞ്ഞു എന്നും മറ്റ് പെൻഗ്വിനുകൾ ദുഖത്തിൽ പങ്കാളികളായെന്നും അക്വേറിയം അധികൃതർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പൊർട്ട് ചെയ്തു.

Gay Penguin : സ്പെന്നിൻ്റെ മരണത്തിൽ ഹൃദയം നൊന്ത് മാജിക്; സ്വവർഗാനുരാഗ പെൻഗ്വിൻ കമിതാക്കളുടെ വേർപെടലിൽ നെഞ്ചുരുകി അക്വേറിയം
Gay Penguin Sphen Death (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 23 Aug 2024 19:28 PM

സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ ഒരാളായ സ്പെൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ സ്‌പെന്‍-മാജിക് എന്നീ പെന്‍ഗ്വിനുകളുടെ പ്രണയം ലോകമെമ്പാടും ആഘോഷിക്കപ്പെട്ടതാണ്. എൽജിബിടിക്യു അവകാശങ്ങൾക്കായി പോരാടുന്നവരും ഈ പ്രണയം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തിരുന്നു. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ തൻ്റെ 12ആം പിറന്നാൾ അടുത്തിരിക്കെ സ്പെൻ മരണപ്പെട്ടതോടെ ലോകമെങ്ങും ദുഖത്തിലാണ്.

കാമുകൻ മരണപ്പെട്ടതിൽ മാജിക്ക് ഏറെ ദുഖത്തിലാണെന്നാണ് ദി ഗാർഡിയനിലെ റിപ്പോർട്ട്. മാജിക്കും ഒപ്പമുള്ള മറ്റ് ജെൻ്റൂ പെൻഗ്വിനുകളും ഏറെ നേരം കരഞ്ഞു എന്നും അവരുടെ സങ്കടം കണ്ട് അക്വേറിയത്തിലെ ജീവനക്കാർക്കും കണ്ണീരടക്കാനായില്ല എന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. “ഇത് ലക്ഷത്തിലൊന്നാണ്. ഇനി ഇങ്ങനെയൊന്ന് കാണാനാവില്ല” എന്ന് അക്വേറിയത്തിലെ പെൻഗ്വിൻ സൂക്ഷിപ്പുകാരൻ റെനേ ഹോവൽ പറഞ്ഞു. “പെൻഗ്വിനുകൾ പങ്കാളിയ്ക്ക് കൊടുക്കാനായി കടൽത്തീരത്ത് ഉരുളൻ കല്ലുകൾ തിരയാറുണ്ട്. ഈ ഉരുളൻ കല്ലുകൾ കൊണ്ട് കൂടുണ്ടാക്കി അതിലാണ് അവർ മുട്ടയിടാറ്. പെൻഗ്വിനുകൾക്കിടയിൽ സ്വവർഗാനുരാഗം സാധാരണയാണ്. എന്നാൽ, പേരൻ്റിങ് ജോലികൾ അവർ പങ്കുവച്ചതാണ് ഇവരിലെ സവിശേഷത. കൂട്ടിൽ ഇരുവരും ഊഴമനുസരിച്ച് അടയിരിക്കും. ഒരാൾ കൂട്ടിലിരിക്കുമ്പോൾ മറ്റേയാൾ ഭക്ഷണം തേടിപ്പോകും.”- ഹോവൽ വിശദീകരിച്ചു.

സാധാരണ രീതിയിൽ തൻ്റെ പങ്കാളി മരണപ്പെടുന്നത് പെൻഗ്വിനുകൾ അറിയില്ല. അവർ പങ്കാളികളെ തേടിപ്പോകും. അതുകൊണ്ട് തന്നെ സ്പെൻ ഇനി മടങ്ങിവരില്ലെന്ന് മാജിക്കിനെ അറിയിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്പെന്നിൻ്റെ അടുത്ത് എത്തിച്ചപ്പോൾ തന്നെ മാജിക് ശബ്ദമുണ്ടാക്കാൻ തുടങ്ങി. തുടർന്ന് മറ്റ് പെൻഗ്വിനുകളും മാജിക്കിനൊപ്പം ചേർന്നു. “വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. അന്തരീക്ഷമാകെ അവരുടെ ശബ്ദം കൊണ്ട് നിറഞ്ഞിരുന്നു. അത്ര ശക്തമായിരുന്നു മാജിക്കിൻ്റെ ജീവിതത്തിൽ സ്പെന്നിനുണ്ടായിരുന്ന പ്രാധാന്യം. കുറച്ച് സമയത്തിന് ശേഷം മാജിക് സ്പെന്നിനെ വിട്ട് വരാതെയായി. അത് ഞങ്ങളെ സംബന്ധിച്ച് വളരെ വൈകാരികമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മാജിക്കിനെ മനസിലാക്കാൻ ഏറെ പാടുപെട്ടു. ഞങ്ങളെ സംബന്ധിച്ച് അവർ വെറും പെൻഗ്വിനുകളായിരുന്നില്ല. അവർക്ക് ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വമുണ്ടായിരുന്നു. അവരിൽ ഒരാളെ നഷ്ടപ്പെടുന്നത് വലിയ ദുഖമാണ്. ലോകമെങ്ങും ഒരുപാട് ആളുകളെ അവർ സ്വാധീനിച്ചിട്ടുണ്ട്. അത് വളരെ സ്പെഷ്യലാണ്.”- ഹോവൽ തുടർന്നു.

Also Read : The Pharos of Alexandria: ശമ്പളം 30 കോടി, ചെയ്യേണ്ടത് ലൈറ്റ് ഓണാക്കലും ഓഫാക്കലും; പോയാലോ?

തൻ്റെ പങ്കാളിയില്ലാതെ മാജിക് മറ്റൊരു പ്രജനന കാലത്തേക്ക് കടക്കുകയാണ്. പങ്കാളിയില്ലെങ്കിലും അവൻ കൂടൊരുക്കാനായി ഉരുളൻ കല്ലുകൽ ശേഖരിക്കുന്നുണ്ട്.

2018ലാണ് ആൺ പെൻഗ്വിനുകളായ സ്പെന്നും മാജിക്കും പ്രണയത്തിലാണ് അക്വേറിയം ജീവനക്കാർ മനസിലാക്കുന്നത്. ഇണകൾ പരസ്പരം കാണുമ്പോൾ അഭിസംബോധന ചെയ്യുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. ഈ വാർത്തകൾ പുറത്തുവന്നതോടെ സ്പെന്നും മാജിക്കും ലോകശ്രദ്ധ പിടിച്ചുപറ്റി. മൂന്ന് വർഷത്തിനിടെ ഇരുവരും ചേർന്ന് രണ്ട് മുട്ടകളും വിരിയിച്ചെടുത്തു. 2018ൽ ലാറയും 2020ൽ ക്ലാൻസിയും ഇവരുടെ മക്കളായി പുറത്തുവന്നു. ന്യൂ സൗത്ത് വെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷനില്‍ സ്പെന്നിനെയും മാജിക്കിനെയും പറ്റി പഠിപ്പിച്ചു. ഇവരെപ്പറ്റി നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി ചെയ്യുകയും ചെയ്തു.