5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Wild Fire: അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5000 ഏക്കർ തീ വിഴുങ്ങി

Fresh Wild Fire In California: കാട്ടുതീ പടർന്ന പ്രദേശത്ത് നിന്ന് ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

US Wild Fire: അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5000 ഏക്കർ തീ വിഴുങ്ങി
ലോസ് ആഞ്ചൽസിൽ കാട്ടുതീ പടർന്നുപിടിച്ചപ്പോൾ Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 23 Jan 2025 07:09 AM

വാഷിങ്ടൺ: അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ പടരുന്നു. ലോസ് ആഞ്ചൽസിൻ്റെ വടക്കൻ ഭാ​ഗങ്ങളിലാണ് ഇത്തവണ കാട്ടുതീ ശക്തമായിരിക്കുന്നത്. രണ്ട് മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്കാണ് തീ പടർന്നുപിടിച്ചത്. കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് ശക്തമായ വരണ്ട കാറ്റ് രൂക്ഷമാണ്. അതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നനാണ് അധികൃതർ പറയുന്നത്. ലോസ് ആഞ്ചൽസിലെ ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തെ കാട്ടുതീ അനിയന്ത്രിതമായി പടർന്നുപിടിച്ചിരിക്കുകയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

കാട്ടുതീ പടർന്ന പ്രദേശത്ത് നിന്ന് ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചക്കളിൽ വലിയതോതിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് ലോസ് ആഞ്ചൽസിനെ വീണ്ടും തീ വിഴു​ങ്ങിയിരിക്കുന്നത്.

അതേസമയം തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗം പ്രദേശത്തും ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാൽ ശക്തമായ തീപിടുത്തതിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി റെഡ്-ഫ്ലാഗ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ലോസ് ഏഞ്ചൽസ് കൗണ്ടി, കാലിഫോർണിയ സ്റ്റേറ്റ്, യുഎസ് ഫോറസ്റ്റ് സർവീസ് എന്നീ സംസ്ഥാനങ്ങളിലെ അ​ഗ്നിശമന സേനാം​ഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സാൻ ഗബ്രിയേൽ പർവതനിരകളിലെ 700,000 ഏക്കർ (2,800 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള പാർക്ക് തീപിടിത്തതെ തുടർന്ന് അടച്ചതായി നാഷണൽ ഫോറസ്റ്റ് അറിയിച്ചു.

റെഡ്-ഫ്ലാഗ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തെക്കൻ കാലിഫോർണിയയിലുടനീളം ഏകദേശം 1,100 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ (കാൽ ഫയർ) പറഞ്ഞു. തെക്കൻ കാലിഫോർണിയയിൽ ഒമ്പത് മാസമായി കാര്യമായ മഴ ലഭിക്കാത്തതിനാൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് വിവരം. ശനിയാഴ്ച്ച മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ പ്രദേശത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

നിലവിൽ ഹോലികോപ്റ്റർ ഉപയോ​ഗിച്ചാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. പടിഞ്ഞാറൻ യുഎസിലെ പ്രധാന വടക്ക്-തെക്ക് ഹൈവേയായ ഇന്റർസ്റ്റേറ്റ് 5, തീപിടിത്തത്തെ തുടർന്നുള്ള ശക്തമായ പുക പടർന്നതിനാൽ അടച്ചിട്ടതായി അധികൃതർ അറിയിച്ചു. ലോസ് ആഞ്ചലസിലെ തീപിടിത്തതിൽ ഇതുവരെ 250 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടായതായാണ് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ അക്യുവെതറിൻ്റെ പ്രവചനം.