Flesh Eating Bacteria: ശരീരത്തിലെത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പടരുന്നു
Flesh Eating Bacterial Disease in Japan: 941 കേസുകള്‍ കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളില്‍ കാണപ്പെടുന്ന ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസിന് സാധാരണയായി തൊണ്ടവേദനയും വീക്കവുമാണ് ലക്ഷണമായി കാണപ്പെടുന്നത്. എന്നാല്‍ എല്ലാ ബാക്ടീരിയകളും ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഇതായിരിക്കില്ല ലക്ഷണം.
ടോക്കിയോ: ശരീരത്തില്‍ പ്രവേശിച്ച് 48 മണിക്കൂറിനുള്ളില്‍ മനുഷ്യന് മരണം സമ്മാനിക്കാന്‍ സാധിക്കുന്ന ബാക്ടീരിയ പടരുന്നു. ജപ്പാനിലാണ് ഈ അസുഖം പടര്‍ന്നുപിടിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്നാണ് ഈ അണുബാധയുടെ പേര്. നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ ജപ്പാനില്‍ 977 പേര്‍ക്കാണ് ഈ അസുഖം കണ്ടെത്തിയത്.
അതേസമയം, 941 കേസുകള്‍ കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളില്‍ കാണപ്പെടുന്ന ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസിന് സാധാരണയായി തൊണ്ടവേദനയും വീക്കവുമാണ് ലക്ഷണമായി കാണപ്പെടുന്നത്. എന്നാല്‍ എല്ലാ ബാക്ടീരിയകളും ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഇതായിരിക്കില്ല ലക്ഷണം. ചില ബാക്ടീരിയകള്‍ കൈകാലുകളില്‍ വേദനയും വീക്കവും പനിയും രക്തസമ്മര്‍ദം താഴുന്നതുമുള്‍പ്പെടെ നിരവധി ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്.
Also Read: UK Election : തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ കാത്തിരിക്കുന്നത് വെല്ലുവിളികളോ? സർവ്വേ ഫലം പുറത്ത്
ഇത്തരം ലക്ഷണങ്ങള്‍ക്ക് പിന്നാലെ നെക്രോസിസ്, ശ്വസന പ്രശ്‌നങ്ങള്‍, അവയവങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കല്‍ എന്നിവയിലൂടെ രോഗിയെ മരണത്തിലേക്കെത്തിക്കുന്നു. രാവിലെ കാല്‍പാദങ്ങളില്‍ നീര് കാണപ്പെടുന്ന രോഗിയില്‍ ഉച്ചയോടെ നീര് ഉണ്ടാവുക മുട്ടിലായിരിക്കും. 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ആ അസുഖം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്.
ഈ വര്‍ഷം തന്നെ ജപ്പാനില്‍ 2500ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗം വരാതിരിക്കാന്‍ കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും മുറിവുകള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ടോക്കിയോ വിമണ്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയെ പ്രൊഫസര്‍ പറയുന്നു. മാത്രമല്ല, രോഗാണുകള്‍ക്ക് മലമൂത്രവിസര്‍ജനത്തിലൂടെ പുറത്തേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ മലമൂത്രവിസര്‍നത്തിന് ശേഷം കൈകള്‍ മലിനമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
ജപ്പാന് പുറമേ മറ്റ് പല രാജ്യങ്ങളിലും സ്‌ട്രെപ്‌റ്റോകോക്കല്‍ ഷോക്ക് സിന്‍ഡ്രോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊവിഡ് കാലത്ത് എങ്ങനെയാണോ രോഗം നിയന്ത്രിച്ചത് അതുപോലെ ഈ രോഗത്തെയും നേരിടണമെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
രോഗം നേരത്തെ തിരിച്ചറിയാം
സ്‌ട്രെപ്‌റ്റോകോക്കസ് പയോജെന്‍സ് എന്ന ബാക്ടീരിയയാണ് പലയാളുകളിലും സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം വരുത്തുന്നത്. പനിയും തൊണ്ട വേദനയുമാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. കൊവിഡ് പോലെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ അസുഖം പടരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ഈ ബാക്ടീരിയ ശരീരത്തിലെത്താം.
ആന്റിബയോട്ടിക്കുകളാണ് ഈ രോഗത്തിനുള്ള മരുന്ന്. എന്നാല്‍ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും രോഗം പിടിപ്പെട്ടാല്‍ അടിയന്തര ചികിത്സ ആവശ്യമാണ്. രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ രോഗം കണ്ടെത്തിയത് മുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതാണ്.