AlUla Road Accident: വിവാഹത്തിന് നാട്ടിൽ വരാനിരിക്കെ അപകടം; പ്രതിശ്രുത വരനും വധുവും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
Two Malayali Died in AlUla Road Accident: അടുത്ത ദിവസം നാട്ടിൽ പോകാൻ ഇരിക്കെയാണ് ദുരന്തം സംഭവിച്ചത്. മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ ടീന ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു.

സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചു. വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. നഴ്സുമാരായ ഇരുവരും അൽ ഉല സന്ദർശിച്ച് മടങ്ങി വരുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. മരിച്ച് മറ്റ് മൂന്ന് പേരും ,സൗദി സ്വദേശികളാണ്.
അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം. അഖിൽ ടീന എന്നീവർ സഞ്ചരിച്ച വാഹനം എതിർ വശത്ത് നിന്ന് വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് തീപ്പിടുത്തമുണ്ടായി. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയ നിലയിലായിരുന്നുവെന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.
Also Read:മ്യാൻമർ ഭൂകമ്പവും ബാബ വാംഗയുടെ പ്രവചനമോ? 2025ൽ കാത്തിരിക്കുന്നത് വൻ ദുരന്തം!
അടുത്ത ദിവസം നാട്ടിൽ പോകാൻ ഇരിക്കെയാണ് ദുരന്തം സംഭവിച്ചത്. മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ ടീന ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു. ഇവിടെ നിന്ന് ഒരുമിച്ച് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്.
അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവർത്തകൻ നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്. മൃതദേഹങ്ങൾ അൽ ഉലയിലെ മുഹ്സിൻ ആശുപത്രിയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും.