5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

First Robot Death: ജോലിഭാരം കൂടുതലാണ് സർ… ‍ദക്ഷിണകൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു

First Robot Death Due to Workload: ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയായിരുന്നു. ആറര അടി ഉയരമുള്ള പടികളിൽ നിന്ന് വീഴുകയും റോബോർട്ട് പ്രവർത്തനരഹിതമാവുകയും ചെയ്തു.

First Robot Death: ജോലിഭാരം കൂടുതലാണ് സർ… ‍ദക്ഷിണകൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു
aswathy-balachandran
Aswathy Balachandran | Updated On: 06 Jul 2024 11:00 AM

സിയോൾ: ജോലിഭാരം കാരണം ആത്മഹത്യ ചെയ്യുന്ന മനുഷ്യരുടെ വാർത്തകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ജോലിഭാരം കാരണം സമ്മർദ്ദം കൂടി ആത്മഹത്യ ചെയ്ത റോബോട്ടിന്റെ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജോലിഭാരം മനുഷ്യർക്ക് മാത്രമല്ല റോബോട്ടുകൾക്കുമുണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാം. നിരന്തരം ജോലി ചെയ്യിപ്പിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. എന്നാൽ അങ്ങനെ ഒന്ന് എങ്ങനെ സംഭവിച്ചു എന്ന അന്വേഷണത്തിലാണ് ഇപ്പോൾ.

പലതരം റോബോട്ടുകൾ പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ദക്ഷിണകൊറിയയിലാണ് സംഭവം നടന്നത്. ജൂൺ 26 നാണ് റോബോട്ട് ആത്മഹത്യ ചെയ്തതായി പറയുന്നത്. ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയായിരുന്നു. ആറര അടി ഉയരമുള്ള പടികളിൽ നിന്ന് വീഴുകയും റോബോർട്ട് പ്രവർത്തനരഹിതമാവുകയും ചെയ്തു.

ALSO READ: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

എന്നാൽ റോബോട്ടിന്റെ വീഴ്ച ചിലപ്പോൾ ‘ആത്മഹത്യ’ ആകാം എന്നാണ് സിറ്റി കൗൺസിൽ അധികൃതർ പറയുന്നത്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരുദ്യോഗസ്ഥൻ കണ്ടിരുന്നു എന്നാണ് വിവരം. സംഭവം പ്രാദേശിക മാധ്യമങ്ങളിലും റോബോട്ടിന്റെ ‘ആത്മഹത്യ’ എന്ന രീതിയിലാണ് പ്രചരിക്കപ്പെടുന്നത്.
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെയർ റോബോട്ടിക്‌സിന്റേതാണ് ഈ റോബോട്ട്.

റസ്‌റ്റോറന്റുകൾക്ക് വേണ്ടിയുള്ള റോബോട്ടുകൾ നിർമ്മിക്കുന്നതിൽ കേമന്മാരാണ് ബെയർ റോബോട്ടിക്‌സ്. 2023 ലാണ് ഈ റോബോട്ടിനെ ഒരു സിറ്റി കൗൺസിൽ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതാണ് ഇത്. ഓഫീസ് കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിലാണ് ഇത് സഞ്ചരിച്ചിരുന്നത്. റോബോട്ടിനുണ്ടായ പ്രശ്‌നം പഠിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.