AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kash Patel: യുഎസിനെ ദ്രോഹിക്കുന്നവരെ എവിടെയാണെങ്കിലും വേട്ടയാടി പിടിക്കും: എഫ്ബിഐ ഡയറക്ടര്‍

Kash Patel's Warning To Who Wants to Harm US: എഫ്ബിഐ ഡയറക്ടറായി തെരഞ്ഞെടുത്തതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാഷ് പട്ടേല്‍ നന്ദി പറഞ്ഞു. അറ്റോണി ജനറല്‍ പാം ബോണ്ടിയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും കാഷ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Kash Patel: യുഎസിനെ ദ്രോഹിക്കുന്നവരെ എവിടെയാണെങ്കിലും വേട്ടയാടി പിടിക്കും: എഫ്ബിഐ ഡയറക്ടര്‍
കാഷ് പട്ടേല്‍ Image Credit source: PTI
shiji-mk
Shiji M K | Published: 21 Feb 2025 18:36 PM

വാഷിങ്ടണ്‍: യുഎസിനെ ദ്രോഹിക്കുന്നവരില്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും അവരെ വേട്ടയാടി പിടിക്കുമെന്ന് പുതുതായി തിരഞ്ഞെടുത്ത എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍. എഫ്ബിഐ ഡയറക്ടറായി അദ്ദേഹത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

എഫ്ബിഐ ഡയറക്ടറായി തെരഞ്ഞെടുത്തതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാഷ് പട്ടേല്‍ നന്ദി പറഞ്ഞു. അറ്റോണി ജനറല്‍ പാം ബോണ്ടിയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും കാഷ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് എഫ്ബിഐയില്‍ നിന്നും അമേരിക്കന്‍ ജനത അര്‍ഹിക്കുന്നത്. നീതി സംവിധാനത്തിലെ രാഷ്ട്രീയ അതിപ്രസരം ജനങ്ങള്‍ക്ക് എഫ്ബിഐയ്ക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. ഇന്ന് മുതല്‍ അത്തരത്തിലുള്ള എല്ലാ നടപടികളും അവസാനിക്കാന്‍ പോകുകയാണെന്നും കാഷ് പട്ടേല്‍ പറഞ്ഞു.

എഫ്ബിഐയുടെ ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ ദൗത്യം വ്യക്തമാണ്. എഫ്ബിഐയുടെ വിശ്വാസ്യതയെ പുനസ്ഥാപിക്കുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിലൂടെ അഭിമാനകരമായ സ്ഥാപനമാക്കി എഫ്ബിഐയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍ ഗുജറാത്ത് സ്വദേശികളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ 1970 കളുടെ തുടക്കത്തില്‍ ആദ്യം ഉഗാണ്ടയിലേക്കും പിന്നീട് കാനഡയിലേക്കും കുടിയേറുകയായിരുന്നു. തുടര്‍ന്നാണ് യുഎസിലേക്കെത്തിയത്. ന്യുയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ കാഷ് പട്ടേല്‍ അവിവാഹിതനാണ്. ക്രിസ്റ്റഫര്‍ വ്രേയുടെ പിന്‍ഗാമിയായാണ് എഫ്ബിഐ തലപ്പത്തേക്ക് കാഷ് പട്ടേല്‍ എത്തുന്നത്.

Also Read: Kash Patel: ട്രംപിന്റെ വിശ്വസ്തന്‍, ഇന്ത്യന്‍ വംശജന്‍, ഇനി എഫ്ബിഐയുടെ ഡയറക്ടര്‍; ആരാണ് കാഷ് പട്ടേല്‍?

വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, ക്രിമിനല്‍ സംഘങ്ങള്‍, യു എസ് അതിര്‍ത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ കാര്യങ്ങളെ പ്രതിരോധിക്കുകയാണ് എഫ്ബിഐയുടെ പ്രധാന ചുമതലകള്‍. ട്രംപിന്റെ ആദ്യ സര്‍ക്കാറില്‍ പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷനല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടര്‍ അടക്കമുള്ള സുപ്രധാന പദവികള്‍ കാഷ് പട്ടേല്‍ വഹിച്ചിട്ടുണ്ടായിരുന്നു.