5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fake Death Certificate: സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അച്ഛന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി; വിദ്യാര്‍ഥി അറസ്റ്റില്‍

Student uses Fake Death Certificate of Father for Scholarship: വ്യാജരേഖ ചമയ്ക്കല്‍, സേവനങ്ങള്‍ മോഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലെഹി സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആര്യന്‍ നടത്തിയ കൃത്രിമം കണ്ടെത്തിയ പോലീസിനെ യൂണിവേഴ്‌സിറ്റി അധികൃതര്‍ അഭിനന്ദിച്ചു.

Fake Death Certificate: സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അച്ഛന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി; വിദ്യാര്‍ഥി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
shiji-mk
SHIJI M K | Updated On: 29 Jun 2024 16:39 PM

സ്‌കോളര്‍ഷിപ്പിനായി പിതാവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി പിതാവ് മരിച്ചതായി കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ലെഹി യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ഥിയായ ആര്യന്‍ ആനന്ദാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി പിതാവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഇതുമാത്രമല്ല സാമ്പത്തിക രേഖകളും ട്രാന്‍സ്‌ക്രിപ്റ്റുകളും ആര്യന്‍ വ്യാജമായി സൃഷ്ടിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റേതിന് സമാനമായ വ്യാജ ഇമെയില്‍ വിലാസവും ഇയാള്‍ ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ വ്യാജ മെയിലുകള്‍ അയച്ചിരുന്നു.

Also Read: US Presidential Debate 2024: ബൈഡനും ട്രംപും നേർക്കു നേർ ; ചൂടുപിടിച്ച് യു.എസ് പ്രസിഡൻഷ്യൽ ഡിബേറ്റ്

താന്‍ ഇത്തരത്തില്‍ ക്രമക്കേട് നടത്തിയതായി ആര്യന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ താന്‍ ജീവിതവും കരിയറും കെട്ടിപ്പടുത്തതിനെ കുറിച്ച് ആര്യന്‍ ഒരു ലേഖനം പങ്കുവെച്ചിരുന്നു. ഇതോടെ വിഷയം ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ആര്യന്‍ ആനന്ദ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

വ്യാജരേഖ ചമയ്ക്കല്‍, സേവനങ്ങള്‍ മോഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലെഹി സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആര്യന്‍ നടത്തിയ കൃത്രിമം കണ്ടെത്തിയ പോലീസിനെ യൂണിവേഴ്‌സിറ്റി അധികൃതര്‍ അഭിനന്ദിച്ചു. റെഡ്ഡിറ്റിലെ പോസ്റ്റ് ആര്യന്‍ തന്നെ എഴുതിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യന്റെ പിതാവ് ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: Flesh Eating Bacteria Japan: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിൽ മരണം വരെ? ജപ്പാനിലെ മാംസഭോജി ബാക്ടീരിയ എന്താണ്?

യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആര്യനെ കസ്റ്റഡിയിലെടുത്തു. ആര്യനെതിരെ ചുമത്തിയിരിക്കുന്നത് പത്ത് മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. എന്നാല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇയാളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കുകയും ശിക്ഷയായി ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. ഇതോടെ കേസ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

Latest News