Electric Train: ദുബൈയിലേക്ക് പറക്കാന്‍ വെറും അരമണിക്കൂര്‍; ഇലക്ട്രിക് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍

Etihad Rail's Electric Train: സാധാരണ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമേയാണ് അതിവേഗ ട്രെയിനുകള്‍ കൂടി എത്തുന്നത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇലക്ട്രിക് ട്രെയിനിന്റെ സഞ്ചാരം. അബുദബി വിമാനത്താവളം, ദുബൈ ജബല്‍അലിയിലെ അല്‍മക്തൂം വിമാനത്താവളം എന്നിവ ഉള്‍പ്പെടെ ഇലക്ട്രിക് ട്രെയിനിന് ആറ് സ്റ്റോപ്പുകളുണ്ടാകും.

Electric Train: ദുബൈയിലേക്ക് പറക്കാന്‍ വെറും അരമണിക്കൂര്‍; ഇലക്ട്രിക് ട്രെയിനുകള്‍ പ്രഖ്യാപിച്ച്  ഇത്തിഹാദ് റെയില്‍

ഇലക്ട്രിക് ട്രെയിന്‍

Updated On: 

24 Jan 2025 19:45 PM

അബുദബി: യുഎഇ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയില്‍ പുതിയ ദൗത്യത്തിന് തുടക്കം കുറിക്കുന്നു. അബുദബിയില്‍ നിന്ന് ദുബൈയിലേക്ക് അതിവേഗ ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തിഹാദ് റെയില്‍. അരമണിക്കൂര്‍ സമയത്തിനുള്ളില്‍ അബുദബിയില്‍ നിന്ന് ദുബൈയിലേക്ക് ഇലക്ട്രിക് ട്രെയിന്‍ വഴി എത്തിച്ചേരാനാകും.

അബുദബിയുടെ ദുബൈയുടെയും കിരീടാവകാശികള്‍ ചേര്‍ന്നാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ഏറെ ആകാംക്ഷയോടെയാണ് ഇരുരാജ്യങ്ങളിലെയും ആളുകള്‍ നോക്കി കാണുന്നത്.

സാധാരണ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമേയാണ് അതിവേഗ ട്രെയിനുകള്‍ കൂടി എത്തുന്നത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇലക്ട്രിക് ട്രെയിനിന്റെ സഞ്ചാരം. അബുദബി വിമാനത്താവളം, ദുബൈ ജബല്‍അലിയിലെ അല്‍മക്തൂം വിമാനത്താവളം എന്നിവ ഉള്‍പ്പെടെ ഇലക്ട്രിക് ട്രെയിനിന് ആറ് സ്റ്റോപ്പുകളുണ്ടാകും. ദുബൈയിലെ അല്‍ജദ്ദാഫ്, അബുദബിയിലെ റീം ഐലന്റ്, സാദിയാത്ത്, യാസ് ഐലന്റ് എന്നിവയാണ് മറ്റ് സ്റ്റേഷനുകള്‍.

Also Read: Dubai Parking: ഇപ്പോൾ പാർക്ക് ചെയ്ത് പണം പിന്നീട് നൽകാം; പുതിയ സൗകര്യങ്ങളുമായി ദുബായ്

ഇത്തിഹാദ് റെയിലിന്റെ അല്‍ ഫലാ ഡിപ്പോയില്‍ വെച്ചാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍നഹ്‌യാന്‍, ദുബൈ കിരീടാവകാശി മുഹമ്മദ് ആല്‍മക്തൂം എന്നിവര്‍ പങ്കെടുത്തു.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്