Emirates Plane Crash: എമിറേറ്റ്സ് വിമാനാപകടത്തിൻ്റെ വിഡിയോ കൃത്രിമമായി ഉണ്ടാക്കിയത്; സ്ഥിരീകരിച്ച് വിമാനക്കമ്പനി

Emirates Plane Crash Is Fabricated And Fake Says Company: വിമാനാപകടത്തിൻ്റെ വിഡിയോ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കൃത്രിമമായി ഉണ്ടാക്കിയതെന്ന് എമിറേറ്റ്സ് എയർലൈൻസ്. പ്രചരിക്കുന്ന വിഡിയോ സത്യമല്ലെന്നും ഇത് നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു.

Emirates Plane Crash: എമിറേറ്റ്സ് വിമാനാപകടത്തിൻ്റെ വിഡിയോ കൃത്രിമമായി ഉണ്ടാക്കിയത്; സ്ഥിരീകരിച്ച് വിമാനക്കമ്പനി

എമിറേറ്റ്സ് വിമാനം

Published: 

04 Jan 2025 21:15 PM

എമിറേറ്റ്സ് വിമാനാപകടത്തിൻ്റെ വിഡിയോ കൃത്രിമമായി ഉണ്ടാക്കിയെന്ന് വിമാനക്കമ്പനി. എമിറേറ്റ്സ് എ380 വിമാനാപകടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സത്യമല്ലെന്നും വിമാനക്കമ്പനി ശനിയാഴ്ച പറഞ്ഞു. വിഡിയോ നീക്കം ചെയ്യാൻ വിവിധ സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു.

“വിവിധ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കിൽ തെറ്റായ വിവരം പ്രചരിക്കുന്നത് തടയാൻ ഡിജിറ്റലി നിർമ്മിച്ച വിഡിയോ ആണെന്ന അറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതത്ര പെട്ടെന്ന് നടക്കില്ല. എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അറിയിച്ചത്.”- എമിറേറ്റ്സ് പറഞ്ഞു.

2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് 116 എയർബസ് എ380 വിമാനങ്ങളാണ് എമിറേറ്റ്സ് കമ്പനി സർവീസ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും ബ്രഹത്തായ വിമാന സർവീസാണ് എമിറേറ്റ്സിൻ്റേത്. എപ്പോൾ, ഏത് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടില്ല. എന്നാൽ, തങ്ങളുടെ വിമാനങ്ങളിൽ കൃത്യമായ സുരക്ഷയുണ്ടെന്ന് കമ്പനി അറിയിച്ചു. ഗുരുതര സ്വഭാവത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്. ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത് വരെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എമിറേറ്റ്സ് പറഞ്ഞു.

Also Read : Airlines Viral Video : ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് തൊട്ടുമുന്നിൽ മറ്റൊന്ന്, ഒഴിവായത് വൻ ദുരന്തം; നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങ

2007ൽ സർവീസ് ആരംഭിച്ചത് മുതൽ എയർബസ് എ380 സുരക്ഷയിൽ വലിയ ശ്രദ്ധയാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമെന്ന നിലയിൽ സർവീസ് ആരംഭിക്കുന്നതിന് മുൻപ് സുരക്ഷയുമായി ബന്ധപ്പെട്ട് കർശന പരിശോധനകൾ ഈ വിമാനങ്ങളിൽ നടത്താറുണ്ട്. അതുകൊണ്ട് തന്നെ എ380 സർവീസിലും ഇത് പ്രതിഫലിക്കാറുണ്ട്. ഇത്രയധികം പരിശോധനകൾ നടക്കുന്നതിനാൽ വിമാന സർവീസ് വളരെ സുരക്ഷിതമാണെന്നാണ് കമ്പനി പറയുന്നത്. ലോകവ്യാപകമായി നിരവധി എയർലൈനുകൾ ഈ വിമാനം കൊണ്ട് സർവീസ് നടത്തുന്നുണ്ട്.

അതിനൂതന സുരക്ഷാ സംവിധാനങ്ങളാണ് ഈ വിമാനത്തിലുള്ളത്. നിർണായക സമയങ്ങളിലെ പ്രതികരണവും ആധുനിക കോക്ക്പിറ്റ് ടെക്നോളജിയും മികച്ച എഞ്ചിനുകളുമാണ് വിമാനത്തിൽ. വലിയ എക്സിറ്റ് ഡോറുകളും അടിയന്തിര രക്ഷപ്പെടുത്തൽ കീഴ്‌വഴക്കങ്ങളുമൊക്കെ വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. വിമാനത്തിലെ ഉയർന്ന എണ്ണം യാത്രക്കാർക്കൊക്കെ അനായാസം പുറത്തിറങ്ങാൻ ഇതിലൂടെ സാധിക്കും. ഇവയൊക്കെ വിമാനത്തിൻ്റെ സുരക്ഷ മികച്ചതാക്കുന്ന കാര്യങ്ങളാണ്. ഇത്രയധികം വർഷങ്ങൾ നീണ്ട സർവീസിൽ വളരെ കുറച്ച് തവണകളിലേ എ380 ന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളൂ. ഇതുവരെ ഗുരുതരമായ അപകടങ്ങളോ തകർച്ചയോ എ380നുണ്ടായിട്ടില്ല.

ഇതിനിടെ തലനാരിഴയ്ക്ക് വിമാനാപകടം ഒഴിവാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലെ ലോസ് ആഞ്ചലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നടന്ന സംഭവത്തിൻ്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റണ്‍വേയില്‍ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവാവുകയയിരുന്നു. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനവും ഗോണ്‍സാഗ യൂണിവേഴ്‌സിറ്റിയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ടീമുമായി പോവുകയായിരുന്ന കീ ലൈം എയർ ഫ്ലൈറ്റുമാണ്‌ റൺവേയിലെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് എമിറേറ്റ്സ് വിമാനം അപകടത്തിൽ പെട്ടതിൻ്റെ വിഡിയോ പ്രചരിച്ചത്

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ