5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Tariff Hike: പ്രതികാര തീരുവകള്‍ ട്രംപിന് ദോഷം ചെയ്യും; മുന്നറിയിപ്പുമായി ടെസ്ല

Tesla's Letter To Donald Trump's Administration: വിദേശ വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കാറുകളുടെ വിവിധ ഭാഗങ്ങള്‍ക്കും ബാറ്ററികള്‍ക്കുമായി കഴിയുന്നത്ര പ്രാദേശിക വിതരണക്കാരെ കണ്ടെത്തുന്നതിനായി വിതരണ ശൃംഖലയില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

US Tariff Hike: പ്രതികാര തീരുവകള്‍ ട്രംപിന് ദോഷം ചെയ്യും; മുന്നറിയിപ്പുമായി ടെസ്ല
ഇലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 14 Mar 2025 20:31 PM

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥയിലുള്ള ടെസ്ല. ട്രംപിന്റെ താരിഫ് വര്‍ധനവ് വലിയ ആഘാതം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ടെസ്ല അഭിപ്രായപ്പെട്ടു.

ട്രംപ് താരിഫ് ഉയര്‍ത്തുന്നത് തങ്ങള്‍ക്കും യുഎസില്‍ നിന്ന് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മറ്റ് കമ്പനികള്‍ക്കും ദോഷം ചെയ്യുമെന്നാണ് ടെസ്ല മുന്നറിയിപ്പ് നല്‍കുന്നത്. ന്യായമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ പ്രതികാര നടപടിയായി താരിഫുകള്‍ വര്‍ധിപ്പിക്കുന്നത് യുഎസ് കയറ്റുമതിക്കാര്‍ക്ക് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും യുഎസ് വ്യാപാര പ്രതിനിധിയെ അഭിസംബോധന ചെയ്ത് അയച്ച കത്തില്‍ ടെസ്ല പറഞ്ഞു.

വിദേശ വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കാറുകളുടെ വിവിധ ഭാഗങ്ങള്‍ക്കും ബാറ്ററികള്‍ക്കുമായി കഴിയുന്നത്ര പ്രാദേശിക വിതരണക്കാരെ കണ്ടെത്തുന്നതിനായി വിതരണ ശൃംഖലയില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വിതരണക്കാരുടെ പ്രാദേശികവത്കരണം ഉണ്ടായാലും വാഹനങ്ങളുടെ ചില ഘടകങ്ങള്‍ യുഎസില്‍ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാണെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മുന്‍കാല വ്യാപാര നടപടികള്‍ പല രാജ്യങ്ങളെയും ചൊടിപ്പിച്ചു. പല രാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ താരിഫ് വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ ഒരു ഘടകമാണ്.

ചൈനയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ട്രംപ് 20 ശതമാനം അധിക തീരുവ ചുമത്തി. ഇതിന് പ്രതികാരമെന്നോളം കാറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്താല്‍ ചൈന നിര്‍ബന്ധിതരായി. യുഎസ് കഴിഞ്ഞാല്‍ ടെസ്ലയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈനയെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

Also Read: Donald Trump: വ്യാപാര യുദ്ധം മുറുകും; യൂറോപ്പില്‍ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

എന്നാല്‍ ടെസ്ലയില്‍ നിന്ന് ആരാണ് അത്തരത്തിലൊരു കത്തയച്ചത് എന്ന കാര്യം വ്യക്തമല്ല. ട്രംപ് ഭരണകൂടവുമായുള്ള മസ്‌കിന്റെ കൂടിചേരല്‍ ടെസ്ലയ്ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും നിലവില്‍ വിപണിയില്‍ വലിയ ഇടിവാണ് ടെസ്ല ഇലക്ട്രോണിക് വാഹനങ്ങള്‍ നേരിടുന്നത്. ടെസ്ല നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളാണ് കത്തയക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.