AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams Return: സുനിത വില്യംസിന്റെ മടങ്ങിവരവ്; ട്രംപിനെ അഭിനന്ദിച്ച് മസ്ക്

Sunita Williams Return: വിജയകരമായി സുനിതയും വിൽമോറും തിരിച്ചെത്തിയതിന് പിന്നാലെ അമേരിക്കൻ പ്രധാനമന്ത്രി ഡോണാഡ് ട്രംപിന് നന്ദി പറഞ്ഞ് ഇലോൺ മസ്ക്. എക്സിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. ദൗത്യത്തിന് മുൻ​ഗണന നൽകിയതിന് ട്രംപിന് നന്ദിയെന്നായിരുന്നു എക്സിൽ കുറിച്ചത്.

Sunita Williams Return: സുനിത വില്യംസിന്റെ മടങ്ങിവരവ്; ട്രംപിനെ അഭിനന്ദിച്ച്  മസ്ക്
Elon musk, Sunita Williams
nithya
Nithya Vinu | Published: 19 Mar 2025 09:31 AM

ഒമ്പത് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി സുനിത വില്യംസും ബുച്ച് വിൽമോറും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തതു. തങ്ങളെ വീക്ഷിക്കുന്നവരെ കൈ വീശി കാണിച്ച് ചിരിച്ച് കൊണ്ടാണ് സുനിതയും വില്‍മോറും പുറത്തിറങ്ങിയത്. ഇവരെ കൂടാതെ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു.

വിജയകരമായി സുനിതയും വിൽമോറും തിരിച്ചെത്തിയതിന് പിന്നാലെ അമേരിക്കൻ പ്രധാനമന്ത്രി ഡോണാഡ് ട്രംപിന് നന്ദി പറഞ്ഞ് ഇലോൺ മസ്ക് രംഗത്തെത്തി. എക്സിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. ദൗത്യത്തിന് മുൻ​ഗണന നൽകിയതിന് ട്രംപിന് നന്ദിയെന്നായിരുന്നു എക്സിൽ കുറിച്ചത്. കൂടാതെ ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച  സ്പേസ് എക്സിനും നാസക്കും അഭിനന്ദനവും അറിയിച്ചു.

ALSO READ: സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ച് ജുലാസന്‍ ഗ്രാമം, രാജ്യത്തേക്ക് ക്ഷണിച്ച് മോദി; ആ ഇന്ത്യന്‍ ബന്ധം ഇങ്ങനെ

മസ്കിന്റെ പോസ്റ്റ്

 

അതേസമയം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ മാസങ്ങൾ നീണ്ട ദൗത്യത്തിനു ശേഷം സുനിത വില്യംസ്, ബച്ച്, നിക്ക്, അലക്സാണ്ട‍ർ എന്നിവർ തിരിച്ചെത്തിയതിൽ ഞങ്ങൾ അത്യന്തം സന്തോഷവന്മാരാണ് എന്ന് നാസ പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം നാസയും സ്പേസ് എക്സും ചേർന്ന് ഈ ദൗത്യം ഒരു മാസം മുന്നേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു. ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇരു ടീമും ഒരുമിച്ച് യാത്രികരെ തിരിച്ചെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അര്‍പ്പണബോധവും പരിശ്രമവും കൃത്യമായ തയ്യാറെടുപ്പും കൊണ്ട്, ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും അതിര്‍ വരമ്പുകളെ ഭേദിച്ച് മുഴുവൻ മനുഷ്യരാശിക്ക് വേണ്ടി നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചൊവ്വാഴ്ച രാവിലെ 10:35ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത പേടകം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഭൂമിയിയിൽ തിരികെയെത്തിയത്. ഫ്ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. മെഡിക്കൽ സംഘവും, മുങ്ങല്‍ വിദഗ്ധരുമടക്കമുള്ളവർ ഇവരെ കാത്ത് നില്‍പുണ്ടായിരുന്നു. നിക്ക് ഹേഗാണ് ആദ്യം പുറത്തിറങ്ങിയത്. സുനിത മൂന്നാമതായി ഇറങ്ങി. തുടർന്ന് നാല് പേരെയും കപ്പലിലേക്ക് മാറ്റി. സ്ട്രക്ചറിലാണ് ഇവരെ മാറ്റിയത്.

2024 ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. 13 ദിവസത്തെ ദൗത്യത്തിനായാണ് പുറപ്പെട്ടത് എങ്കിലും സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം തിരിച്ചുവരാൻ കഴിഞ്ഞില്ല. തുടർന്നാണ് സ്പേസ്എക്സിന്റെ ക്രൂ10-ൽ ഇരുവരേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ തീരുമാനമെടുത്തത്.