Elon Musk : കുടുംബത്തിലേക്ക് വീണ്ടും പുതിയൊരു അതിഥി; 14-ാമത്തെ കുട്ടിയെ വരവേറ്റ് ഇലോൺ മസ്‌ക്
Elon Musk Welcomes 14th Child with Shivon Zilis: ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്‌സിക്യൂട്ടീവായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വാഷിങ്ടൺ: പതിനാലമത്തെ കുട്ടിയെ വരവേറ്റ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്‌സിക്യൂട്ടീവായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് ആണ്‍കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. മസ്‌ക്- ഷിവോൺ സിലിസ് ദമ്പതികൾക്ക് സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്.
മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തിൽ 2021-ൽ ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. സ്ട്രൈഡർ, അസൂർ എന്നാണ് ഇരട്ടകുട്ടികളുടെ പേര്. ഇതിനു ശേഷം കഴിഞ്ഞ വർഷം അർക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിയും ജനിച്ചിരുന്നു. അർക്കേഡിയയുടെ പിറന്നാൾ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം ഷിവോൺ എക്‌സിൽ പങ്കുവെച്ചത്.
Also Read:ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും
Discussed with Elon and, in light of beautiful Arcadia’s birthday, we felt it was better to also just share directly about our wonderful and incredible son Seldon Lycurgus. Built like a juggernaut, with a solid heart of gold. Love him so much ♥️
— Shivon Zilis (@shivon) February 28, 2025
അതേസമയം മസ്കിന് മൂന്ന് പങ്കാളികളുണ്ട്. മുന്‍ഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഇതില്‍ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയന്‍ ഗായികയായ ഗ്രിംസിലും മസ്‌കിന് മൂന്ന് കുട്ടികളുണ്ട്. അതേസമയം മസ്കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തികാരിയും ഇൻഫ്‌ളുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ മസ്ക് ഇതുവരെ ചെയ്തിട്ടില്ല. അടുത്തിടെ തന്റെ 11 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്‌സസില്‍ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് സ്വന്തമാക്കിയിരുന്നു.