5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Eid Al Fitr Dubai: ചെറിയ പെരുന്നാളിന് സൗജന്യ പാർക്കിംഗ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

Eid Al Fitr 2025 Free Parking In Dubai: ദുബായിൽ ചെറിയ പെരുന്നാൾ അവധിയിൽ സൗജന്യ പാർക്കിംഗ്. മൾട്ടി ലെവൽ ഒഴികെയുള എല്ലാ പാർക്കിംഗുകളിലും സൗജന്യ പാർക്കിംഗ് അനുവദിക്കും.

Eid Al Fitr Dubai: ചെറിയ പെരുന്നാളിന് സൗജന്യ പാർക്കിംഗ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 29 Mar 2025 09:29 AM

ദുബായിൽ ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് യുഎഇ. ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും ചെറിയ പെരുന്നാൾ അവധിയിൽ സൗജന്യ പാർക്കിംഗ് അനുവദിക്കും. മൾട്ടി ലെവൽ പാർക്കിംഗുകളിൽ സേവനം ലഭ്യമാവില്ല. ഷവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിലാവും സൗജന്യ പാർക്കിംഗ് അനുവദിക്കുക. ഷവ്വാൽ നാലിന് പാർക്കിംഗ് ഫീസുകൾ പുനസ്ഥാപിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്.

Also Read: Eid Holiday Oman: ഒമാനിൽ പെരുന്നാളവധി 9 ദിവസം വരെ; വിവിധ ഗൾഫ് രാജ്യങ്ങളിലെ അവധി അറിയാം

പെരുന്നാൾ അവധിയിൽ ദുബായ് മെട്രോ ടൈമിങ്സിലും വ്യത്യാസമുണ്ടാവും. ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ മാർച്ച് 29 ശനിയാഴ്ച രാവിലെ അഞ്ച് മണി മുതൽ മാർച്ച് 30 ഞായറാഴ്ച അർദ്ധരാത്രി ഒരു മണി വരെ സർവീസ് തുടരും. മാർച്ച് 30ന് പുലർച്ചെ എട്ട് മണി മുതൽ 31ന് അർദ്ധരാത്രി ഒരു മണി വരെയാവും സർവീസ്. മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് (തിങ്കൾ മുതൽ ബുധൻ) വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ അഞ്ച് മുതൽ പിറ്റേന്ന് അർദ്ധരാത്രി ഒരു മണി വരെ സർവീസ് നടത്തും. ദുബായ് ട്രാം ആവട്ടെ മാർച്ച് 29 മുതൽ 31 വരെ പുലർച്ചെ ആറ് മണി മുതൽ പിറ്റേന്ന് അർദ്ധരാത്രി ഒരു മണി വരെയാവും സർവീസ് നടത്തുക. മാർച്ച് 30ന് രാവിലെ 9 മണി മുതലാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് അർദ്ധരാത്രി ഒരു മണി വരെ സർവീസ് തുടരും.

യുഎഇയിൽ മാർച്ച് 30നോ 31നോ ആവും ചെറിയ പെരുന്നാൾ. നിലാവ് കാണുന്നതിനനുസരിച്ച് സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസം അവധി ലഭിക്കും. മാർച്ച് 29ന് നിലാവ് കണ്ടാൽ മാർച്ച് 30നാവും പെരുന്നാൾ. അങ്ങനെയെങ്കിൽ മാർച്ച് 29, 30, 31, ഏപ്രിൽ 1 ദിവസങ്ങളിൽ ജീവനക്കാർക്ക് അവധി ലഭിക്കും. 29ന് നിലാവ് കണ്ടില്ലെങ്കിൽ പെരുന്നാൾ മാർച്ച് 31നാവും. അങ്ങനെയെങ്കിൽ ഈ ദിവസങ്ങൾക്കൊപ്പം ഏപ്രിൽ രണ്ടിന് കൂടി അവധി ലഭിക്കും.