Eid al-Fitr 2025: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ തിങ്കളാഴ്ച
Eid Moon Sighting 2025 In Saudi Arabia: ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. പെരുന്നാൾ ഇന്ന് ആയതിനാൽ യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടതോടെ ഗൾഫിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. എന്നാൽ ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. പെരുന്നാൾ ഇന്ന് ആയതിനാൽ യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും.
കഴിഞ്ഞ ദിവസമാണ് സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായത്. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും. ഇതിനു പുറമെ ഗൾഫ് രാജ്യങ്ങളിൽ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്.
Also Read:ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?
സൗദിയിലെ വിവിധയിടങ്ങളിലെ ഈദ് നമസ്കാര സമയം
മക്ക – 6.31
മദീന – 6.31
റിയാദ് – 6.03
ജിദ്ദ – 6.33
ബുറൈദ – 6.13
ദമാം- 5.48
അബ്ഹ – 6.21
തബൂക്ക് – 6.42
ഹായിൽ – 6.23
അറാർ – 6.22
ജിസാൻ – 6.23
നജ്റാൻ – 6.15
സകാക്ക – 6.27