ബലി പെരുന്നാളിന് ഈ ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല | eid-al-adha-Bachelors are not allowed on these beaches during Bali perunnal Malayalam news - Malayalam Tv9

Eid Al Adha: ബലി പെരുന്നാളിന് ഈ ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല

Updated On: 

11 Jun 2024 15:42 PM

Eid Al Adha in Dubai: ബലി പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതൊട്ടും എളുപ്പമാകില്ല. ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രമാണ് കുടുംബവുമൊത്ത് നാട്ടില്‍ വന്ന് അവധി ആഘോഷിക്കാന്‍ സാധിക്കുകയുള്ളു.

Eid Al Adha: ബലി പെരുന്നാളിന് ഈ ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല
Follow Us On

ദുബായ്: ഇത്തവണത്തെ ബലി പെരുന്നാളിന് ദുബായിലെ എട്ട് ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല. ഈ ബീച്ചുകളില്‍ അന്നേ ദിവസം കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിവസങ്ങള്‍ എല്ലാവര്‍ക്കും ബീച്ചില്‍ ആസ്വദിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഖോര്‍ അല്‍ മംസാര്‍ ബീച്ച്, കോര്‍ണിഷ് അല്‍ മംസാര്‍, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സിഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി ബീച്ച് എന്നിവിടങ്ങളിലേക്കാണ് ബാച്ചിലേഴ്‌സിനെ നിയന്ത്രിച്ചിരിക്കുന്നത്. ബലി പെരുന്നാള്‍ ദിനത്തില്‍ ബീച്ചിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സേഫ്റ്റി ആന്റ് റെസ്‌ക്യൂ ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 65 അംഗ ഫീല്‍ഡ് കണ്‍ട്രോള്‍ ടീമിനെയും വിന്യസിക്കും.

Also Read: Viral News: രാത്രിയിൽ അടുത്ത് പോവരുത്, ചീത്ത പറയരുത്, അമേരിക്കയിലെ ചെകുത്താൻ മരം

വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് അവധിക്കാലത്തെ ബീച്ചുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ച് ആന്‍ഡ് വാട്ടര്‍ കനാല്‍സ് വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ജുമാ പറഞ്ഞു. ബീച്ചിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അത്യാധുനിക ലോജിസ്റ്റിക് ഉപകരണങ്ങളുമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

അതേസമയം, ബലി പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതൊട്ടും എളുപ്പമാകില്ല. ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രമാണ് കുടുംബവുമൊത്ത് നാട്ടില്‍ വന്ന് അവധി ആഘോഷിക്കാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളിലെ സ്ഥിരതയില്ലായ്മയാണ് പ്രധാനമായും നിരക്കുയരുന്നതിന് കാരണമായത്.

Also Read: Hamas-Israel War: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ: യുഎൻ പ്രമേയം പാസാക്കി, വിട്ടുനിന്ന് റഷ്യ

മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകളിലെല്ലാം 150 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക് വരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മസ്‌കത്ത്-കൊച്ചി സെക്ടറില്‍ 165 റിയാലും മസ്‌കത്ത്-കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളില്‍ 185 റിയാലും തിരുവനന്തപുരത്തേക്ക് 205 റിയാലുമാണ് നിരക്കുകള്‍.

Related Stories
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version