5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Taylor Swift : ഭൂമികുലുക്കി ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സംഗീതപരിപാടി; ആറ് കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് റിപ്പോർട്ട്

Taylor Swift Eras Tour ; ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ഇറാസ് ടൂർ സംഗീത പരിപാടി ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. സ്കോട്ട്ലൻഡിനെ എഡിൻബറിൽ ഈ മാസം 7, 8, 9 തീയതികളിൽ നടത്തിയ പരിപാടിയാണ് ഭൂകമ്പമുണ്ടാക്കിയത്.

Taylor Swift : ഭൂമികുലുക്കി ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സംഗീതപരിപാടി; ആറ് കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് റിപ്പോർട്ട്
Earthquake Taylor Swift (Image Courtesy - Getty Images)
abdul-basith
Abdul Basith | Published: 15 Jun 2024 09:36 AM

പോപ് സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സംഗീത പരിപാടി ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബറിൽ വച്ച് നടന്ന സംഗീത പരിപാടി കൊണ്ടുണ്ടായ പ്രകമ്പനം ആറ് കിലോമീറ്റർ അകലെ വരെ അനുഭവപ്പെട്ടെന്നാണ് വിവരം. മുൻപും ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സംഗീത പരിപാടി ഭൂചലനമുണ്ടാക്കിയിരുന്നു.

എഡിൻബറിലെ മുറേഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം ഏഴ്, എട്ട്, ഒൻപത് തീയതികളിലായിട്ടാണ് പരിപാടി നടന്നത്. സ്വിഫ്റ്റിൻ്റെ ഇറാസ് ടൂർ പ്രോഗ്രാമിൻ്റെ ഭാഗമായായിരുന്നു പരിപാടി. ഈ മൂന്ന് ദിവസവും ഭൂചലനത്തിന് സമാനമായ പ്രകമ്പനം ഉണ്ടായി. സ്റ്റേഡിയത്തിൽ ടെയ്‌ലർ സ്വിഫ്റ്റിനെ കാണാൻ തടിച്ചുകൂടിയ ആളുകൾ കൂട്ടത്തോടെ നൃത്തം ചെയ്തത് ഭൂചലനമുണ്ടാക്കാൻ ഇടയാവുകയായിരുന്നു. ആളുകളുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദവുമൊക്കെ ഇതിനു കാരണമായി. ഏഴാം തീയതിയാണ് ഏറ്റവും ശക്തിയായ പ്രകമ്പനമുണ്ടായത്.

Read Also: Rachana Narayanankutty: ‘അഹംഭാവത്തില്‍ നിന്ന് മുക്തി നേടുന്നു’; തല മൊട്ടയടിച്ച് രചന നാരായണന്‍കുട്ടി

ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോര്‍ ഇറ്റ്?’, ‘ക്രുവല്‍ സമ്മര്‍’, ‘ഷാംപെയ്ന്‍ പ്രോബ്ലംസ്’ തുടങ്ങിയ പാട്ടുകൾ പാടിയപ്പോഴായിരുന്നു ഭൂചലനം. ‘റെഡി ഫോര്‍ ഇറ്റ്?’ പാടിയവേളയില്‍ ജനക്കൂട്ടം ഉയര്‍ത്തിയ ആരവം 80 കിലോവാട്ട് ഊര്‍ജം പ്രസരിപ്പിച്ചു. 10-16 കാർ ബാറ്ററികൾ ചാർജ് ചെയ്യാൻ ഈ ഊർജം മതിയാവും എന്നും ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ടിൽ പറയുന്നു.

സ്കോട്ടിഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം കോൺസർട്ട് ആണ് ഏഴാം തീയതി നടന്നത്. സ്കോട്ടിഷ് റഗ്ബിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തടിച്ചുകൂടുയത് 73,000 ആളുകളായിരുന്നു. കഴിഞ്ഞ വർഷം ഹാരി സ്റ്റൈൽസിൻ്റെ പരിപാടിയ്ക്കെത്തിയ 65,000 കാണികളെന്ന റെക്കോർഡ് സ്വിഫ്റ്റ് തകർക്കുകയായിരുന്നു. 152 ദിവസങ്ങളിലായി 22 രാജ്യങ്ങളിൽ ടെയ്‌ലർ സ്വിഫ്റ്റ് നടത്തുന്ന സംഗീത പരിപാടിയാണ് ഇറാസ് ടൂർ. ലോകത്തിലെ തന്നെ ഏറ്റവുമധികം പണം നേടുന്ന ടൂർ ആയി ഇറാസ് ടൂർ മാറുമെന്നാണ് കരുതപ്പെടുന്നത്. പരിപാടിയുടെ ബ്രിട്ടീഷ് പര്യടനത്തിലെ ആദ്യ അവതരണമായിരുന്നു എഡിൻബറിൽ നടന്നത്. ഇറാസ് ടൂര്‍ മുൻപും ഭൂകമ്പമുണ്ടാക്കിയിട്ടുണ്ട്. 2023 ജൂലായില്‍ യുഎസിലെ സിയാറ്റിലിൽ വച്ച് സ്വിഫ്റ്റ് നടത്തിയ സംഗീത പരിപാടിയും ഭൂചലനമുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.