Pakistan Earthquake: പാകിസ്താനിൽ ശക്തമായ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Pakistan Earthquake Updates: കഴിഞ്ഞ ദിവസവും പാകിസ്താനില്‍ ഭൂചലനം ഉണ്ടായിരുന്നു. ബലൂചിസ്ഥാനില്‍ 4.6 തീവ്രതയോടെയായിരുന്നു ഇത്. കറാച്ചിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

Pakistan Earthquake: പാകിസ്താനിൽ ശക്തമായ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

പ്രതീകാത്മക ചിത്രം

shiji-mk
Published: 

02 Apr 2025 06:40 AM

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് വിലയിരുത്തല്‍. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസവും പാകിസ്താനില്‍ ഭൂചലനം ഉണ്ടായിരുന്നു. ബലൂചിസ്ഥാനില്‍ 4.6 തീവ്രതയോടെയായിരുന്നു ഇത്. കറാച്ചിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

അതേസമയം, മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,700 കവിഞ്ഞു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂചലനമുണ്ടായി 92 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 63 കാരിയെ രക്ഷിക്കാന്‍ സാധിച്ചതായി മ്യാന്‍മര്‍ സൈനിക മേധാവി അറിയിച്ചു.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ മരണപ്പെട്ടത് 2,719 പേര്‍. 4,521 പേര്‍ക്ക് പരിക്കേറ്റു. 441 പേരെ കാണാതായിട്ടുണ്ട്. ഭൂകമ്പം അതിശക്തമായി ബാധിച്ച മാന്‍ഡലെയില്‍ നിന്ന് 259 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.

അതേസമയം, അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമായി 8 മില്യണ്‍ ഡോളര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതോടെ ഒറ്റപ്പെട്ട മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.

Also Read: Myanmar Earthquake: മ്യാൻമർ ഭൂചലനം; മരണം 2000 കടന്നു, രക്ഷാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സംഘവും

രക്ഷാ പ്രവര്‍ത്തനം ഇനി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories
Dubai: ദുബായിൽ വ്യാജ ചെക്കുകൾ നൽകി വാഹനത്തട്ടിപ്പ്; ദമ്പതിമാർ ഉൾപ്പെട്ട സംഘം പിടിയിൽ
Gaza Ceasefire Talks: ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാകാന്‍ സാധ്യത
Selling Human Bones: മനുഷ്യ അസ്ഥികളും തലയോട്ടികളും വിൽപ്പനയ്ക്ക്; കച്ചവടം ഫെയ്സ്ബുക്കിലൂടെ, 52കാരി അറസ്റ്റിൽ
Al Nahda Fire: അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
Afghanistan Earthquake: അഫ്ഗാനിസ്ഥാനെ നടുക്കി ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും പ്രകമ്പനം
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
ചെറുതായി മുറിഞ്ഞാൽപോലും രക്തസ്രാവം! എന്താണ് ‌ഹീമോഫീലിയ
ഇന്ത്യക്കാര്‍ ഡോളോ കഴിക്കുന്നത് ജെംസ് പോലെ
ഇവർക്ക് പണം കൊടുത്താൽ, പ്രശ്നം
മുടി വളരാൻ പഴത്തൊലിയുടെ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ?