Pakistan Earthquake: പാകിസ്താനിൽ ശക്തമായ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
Pakistan Earthquake Updates: കഴിഞ്ഞ ദിവസവും പാകിസ്താനില്‍ ഭൂചലനം ഉണ്ടായിരുന്നു. ബലൂചിസ്ഥാനില്‍ 4.6 തീവ്രതയോടെയായിരുന്നു ഇത്. കറാച്ചിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് വിലയിരുത്തല്‍. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസവും പാകിസ്താനില്‍ ഭൂചലനം ഉണ്ടായിരുന്നു. ബലൂചിസ്ഥാനില്‍ 4.6 തീവ്രതയോടെയായിരുന്നു ഇത്. കറാച്ചിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
അതേസമയം, മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,700 കവിഞ്ഞു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂചലനമുണ്ടായി 92 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 63 കാരിയെ രക്ഷിക്കാന്‍ സാധിച്ചതായി മ്യാന്‍മര്‍ സൈനിക മേധാവി അറിയിച്ചു.




ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ മരണപ്പെട്ടത് 2,719 പേര്‍. 4,521 പേര്‍ക്ക് പരിക്കേറ്റു. 441 പേരെ കാണാതായിട്ടുണ്ട്. ഭൂകമ്പം അതിശക്തമായി ബാധിച്ച മാന്‍ഡലെയില്‍ നിന്ന് 259 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.
അതേസമയം, അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമായി 8 മില്യണ്‍ ഡോളര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതോടെ ഒറ്റപ്പെട്ട മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.
Also Read: Myanmar Earthquake: മ്യാൻമർ ഭൂചലനം; മരണം 2000 കടന്നു, രക്ഷാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സംഘവും
രക്ഷാ പ്രവര്‍ത്തനം ഇനി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.