Durga Pooja in Time Square: ഇന്ത്യക്കാർ എന്നാ സുമ്മാവാ! ന്യൂയോർക്ക് ടൈം സ്‌ക്വയറിൽ ദുർഗാ പൂജ ആഘോഷം
Durga Pooja Celebrated in New York Time Square: ബംഗാളി ക്ലബ്ബ് യുഎസഎ ആണ് ടൈം സ്‌ക്വയറിൽ രണ്ട് ദിവസത്തെ ദുർഗാ പൂജ ആഘോഷം സംഘടിപ്പിക്കുന്നത്.
ന്യൂയോർക്ക്: നമ്മൾ എവിടെയാണോ ഉള്ളത്, അവിടേക്ക് നമ്മടെ സംസ്കാരവും കൊണ്ടുപോകുന്ന ആൾക്കാരാണ് പൊതുവെ ഇന്ത്യക്കാർ. ഏതൊരു ആഘോഷവുമാകട്ടെ, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അവർ അത് ആഘോഷിക്കും. ദുബായിലും കാനഡയിലുമെല്ലാം താമസിക്കുന്ന മലയാളികൾ ഓണവും വിഷുവുമെല്ലാം ആഘോഷിക്കുന്ന വീഡിയോകൾ കാലങ്ങളായി നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുള്ളതാണ്. എന്നാൽ, ന്യൂയോർക്കിൽ നടക്കുന്ന ദുർഗാ പൂജ ആഘോഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ ചരിത്രത്തിൽ ആദ്യമായാണ് ദുർഗാ പൂജ ആഘോഷിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ മധ്യത്തിലായി പന്തലിട്ട് കൊണ്ടുള്ള ദുർഗാ പൂജ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന നിരവധി പേരെ വീഡിയോയിൽ കാണാനായി സാധിക്കും.
ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ രുചിക ജെയ്ൻ എല്ലാവരും പൂജയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പങ്കുവെച്ചതാണ് ഈ വീഡിയോ. ബംഗാളി ക്ലബ്ബ് യുഎസഎ ആണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ദുർഗാ പൂജ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. നവമി പൂജയും, ദുർഗാ പൂജയോടും കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
🚨 Durga Puja at Times Square, New York 🇺🇸 pic.twitter.com/dsTqktg14d
— Indian Tech & Infra (@IndianTechGuide) October 7, 2024
ALSO READ: മിയ ഖലീഫ മുതല്‍ വോഡ്ക വരെ; സി വി കണ്ട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ചത് 29 കമ്പനികള്‍
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ അവസാന ദിനത്തിൽ ബോളിവുഡ് ഡാൻസ് മ്യൂസിക്കൽ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ആഗോള തലത്തിൽ ദുർഗാ പൂജ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നിരവധി പേർ. സന്തോഷം പങ്കുവെച്ചുകൊണ്ട് ഒരുപാട് പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ‘ഇത് ചരിത്രപരമായ ആഘോഷം’, ‘പൂജയ്ക്ക് എല്ലാവിധ ആശംസകളും’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. ബംഗാളി സംസ്കാരം ന്യൂയോർക്കിൽ എത്തിച്ചതിന്റെ ആവേശവും പലരും പങ്കുവെച്ചു.