5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Weather : ദുബായിൽ ചൂട് അസഹനീയം; അർദ്ധരാത്രിയിൽ പാതിരാബീച്ചുകളിലെത്തുന്നത് നൂറുകണക്കിന് ആളുകൾ

Dubai Weather Night Beaches : ദുബായിൽ ചൂട് അധികരിക്കുന്നതോടെ പാതിരാബീച്ചുകളിൽ അർദ്ധരാത്രി നീന്താനെത്തുന്നത് നൂറുകണക്കിന് ആളുകൾ. മൂന്ന് പുതിയ ബീച്ചുകൾ കൂടി ഇത്തവണ തുറന്നിട്ടുണ്ട്. അതേസമയം മറ്റിടങ്ങളിൽ മഴ, മൂടൽ മഞ്ഞ് മുന്നറിയിപ്പുണ്ട്.

Dubai Weather : ദുബായിൽ ചൂട് അസഹനീയം; അർദ്ധരാത്രിയിൽ പാതിരാബീച്ചുകളിലെത്തുന്നത് നൂറുകണക്കിന് ആളുകൾ
Dubai Weather Night Beaches (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 15 Jul 2024 14:31 PM

പകൽ ചൂട് അസഹനീയമായതിനെ തുടർന്ന് ദുബായിലെ പാതിരാബീച്ചുകളിൽ അർദ്ധരാത്രി നീന്താനെത്തുന്നത് നൂറുകണക്കിന് ആളുകൾ. പകൽ 45 ഡിഗ്രിയോളം ഉയരുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് ആളുകൾ പാതിരാബീച്ചുകളിൽ രാത്രി നീന്താനും കുളിക്കാനും എത്തുന്നത്. കഴിഞ്ഞ വർഷം ഇല്ലാതിരുന്ന മൂന്ന് പാതിരാബീച്ചുകൾ കൂടി ഇത്തവണ തുറന്നിട്ടുണ്ട്. ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

3800 മീറ്റർ ദൈഘ്യമുള്ള ബീച്ചുകളാണ് ജുമൈറയിലും ഉമ്മു സുഖീമിലുമായി ദുബായ് മുനിസിപ്പാലിറ്റി രാത്രി നീന്തലിന് സജ്ജമാക്കിയിരിക്കുന്നത്. ലൈറ്റുകളും ലൈഫ് ഗാർഡുകളുമൊക്കെ ഇവിടെയുണ്ട്. നീന്തുന്നവർക്കുള്ള മുന്നറിയിപ്പുകൾ ഇലക്ട്രോണിക് സ്ക്രീനുകളിൽ കാണാം. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവർ ഇവിടെ നീന്താനെത്താറുണ്ട്.

Also Read : Dubai : കമ്പനിയിൽ നിന്ന് 26 കോടി രൂപയിലധികം മോഷ്ടിച്ചു; ഇന്ത്യൻ പൗരനെ നാടുകടത്താൻ യുഎഇ

അതേസമയം, യുഎഇയിലെ മറ്റിടങ്ങളിൽ മഴയും കാറ്റും മൂടൽ മഞ്ഞുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പുലർച്ചെ 4 മുതൽ 8.30 വരെ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മൂടൽ മഞ്ഞ് കാരണം കാഴ്ച തടസപ്പെടുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. ബൈക്ക് യാത്രികർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പുതിയ സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. മൂടൽ മഞ്ഞുണ്ടാവാം. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 30 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില പ്രവചിക്കപ്പെടുന്നത്. മിതമായ നിലയിൽ കാറ്റുണ്ടാവാനും സാധ്യതയുണ്ട്.