AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai: ദുബായിലെ ഡ്രൈവറില്ലാ ടാക്സികൾ 2026 മുതൽ പ്രവർത്തനം ആരംഭിക്കും; 50 കാറുകളിൽ തുടങ്ങി ആയിരം കാറുകളിലേക്ക് നീട്ടും

Dubai To Start Driverless Taxis By 2026: ദുബായിലെ ഡ്രൈവറില്ലാ ടാക്സികൾ പ്രവർത്തനമാരംഭിക്കുക 2026 മുതലെന്ന് ആർടിഎ. 50 കാറുകളിലാവും പരീക്ഷണ ഓട്ടം നടത്തുക. പിന്നീട് ഇത് ആയിരം കാറുകളിലേക്ക് നീട്ടുമെന്നും ആർടിഎ പറഞ്ഞു.

Dubai: ദുബായിലെ ഡ്രൈവറില്ലാ ടാക്സികൾ 2026 മുതൽ പ്രവർത്തനം ആരംഭിക്കും; 50 കാറുകളിൽ തുടങ്ങി ആയിരം കാറുകളിലേക്ക് നീട്ടും
ബൈഡു അപ്പോളോ ഗോImage Credit source: Social Media
abdul-basith
Abdul Basith | Published: 21 Apr 2025 07:55 AM

ദുബായിലെ ഡ്രൈവറില്ലാ ടാക്സികൾ 2026 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. 50 കാറുകളാവും പരീക്ഷണ ഓട്ടം നടത്തുകയെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ചൈനയിലെ ഡ്രൈവറില്ലാ ടാക്സികളായ ബൈഡുവിൻ്റെ അപ്പോളോ ഗോ തന്നെയാണ് ദുബായിലും പ്രവർത്തിക്കുക. ബൈഡുവും ദുബായും തമ്മിൽ ധാരണയായിട്ടുണ്ടെന്നും ആർടിഎ പറഞ്ഞു.

ഡ്രൈവറില്ലാ കാറുകളുടെ ഏറ്റവും പുതിയ തലമുറയായ ആർടി6 ആണ് അപ്പോളോ ഗോ രംഗത്തിറക്കുക. 40 സെൻസറുകളും ഡിറ്റക്ടറുകളും ഉള്ള ഇവ വളരെ സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിൽ ഈ മോഡൽ വലിയ വിജയമായിരുന്നു എന്നും വ്യാപകമായി അംഗീകാരം ലഭിച്ചു എന്നും ആർടിഎ പറഞ്ഞു. വരും മാസങ്ങളിൽ തന്നെ പരീക്ഷണത്തിനായി 50 കാറുകൾ രംഗത്തിറക്കും. വരുന്ന മൂന്ന് വർഷത്തിൽ ഇത് 1000 കാറുകളാക്കി വർധിപ്പിക്കുമെന്നും ആർടിഎ പറഞ്ഞു.

Also Read: Dubai: ദുബായിൽ ജുമൈറയും അൽ മിനയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം; യാത്രാസമയം 12 മിനിട്ടിൽ നിന്ന് നാല് മിനിട്ടായി കുറയും

അപ്പോളോ ഗോയുടെ ആദ്യ രാജ്യാന്തര സഹകരണമാണിത്. നിലവിൽ ചൈനയിലും ഹോങ്കോങിലും മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുവരെ 150 മില്ല്യൺ കിലോമീറ്ററുകളാണ് സുരക്ഷിതമായി ഈ വാഹങ്ങൾ ഓടിത്തീർത്തത്. ഇതുവരെ 10 മില്ല്യൺ ട്രിപ്പുകളും അപ്പോളോ ഗോ പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും ബ്രഹത്തായ ഡ്രൈവറില്ലാ കാബ് സർവീസാണ് ഇത്.

2030ഓടെ ആകെ ടാക്സി ട്രിപ്പുകളുടെ 25 ശതമാനം ഡ്രൈവറില്ലാ ഓട്ടങ്ങളാക്കാനാണ് ശ്രമം. 2016ൽ മുതൽ ദുബായിൽ ഇത്തരം ടാക്സികളുടെ പരിശീലനം നടത്തിവരുന്നുണ്ട്. ഈ മാസാദ്യം ഊബറുമായി സഹകരിച്ചും ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ അവതരിപ്പിക്കാൻ ആർടിഎ തീരുമാനിച്ചിരുന്നു. അടുത്ത വർഷം തുടക്കത്തിൽ ഇത്തരം കാറുകൾ അവതരിപ്പിക്കുമെന്ന് ദുബായ് ടാക്സി കമ്പനികളും അറിയിച്ചു.

കഴിഞ്ഞ വർഷം ഊബറും ചൈനയുടെ തന്നെ ഡ്രൈവറില്ലാ കാർ കമ്പനിയായ വീറൈഡും ചേർന്ന് അബുദാബിയിൽ ഇത്തരം ടാക്സി സർവീസ് അവതരിപ്പിച്ചിരുന്നു. അബുദാബിയിലെ സാദിയത്തിൽ നിന്നും യാസ് ഐലൻഡിൽ നിന്നും സയെദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇപ്പോൾ ഡ്രൈവറില്ലാ ടാക്സികളിൽ സൗജന്യമായി യാത്ര ചെയ്യാം.