5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Shopping Festival : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ: ഗെയിമിങ് സോൺ, ഔട്ട്ഡോർ സിനിമ; അൽ മർമൂം മരുഭൂമി ഇനിയിൽ ഇനി തിരക്കേറും

Dubai Shopping Festival Introduces The Uncommon : ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ ഭാഗമായി പോപ്പപ്പ് സ്റ്റാളൊരുക്കി അധികൃതർ. ദി അൺകോമൺ എന്ന് പേരിട്ടിരിക്കുന്ന ഈ പോപ്പപ്പ് സ്റ്റാളിൽ ഔട്ഡോർ സിനിമ, ഗെയിമിങ് സോൺ, ലൈവ് മ്യൂസിക്, പ്രത്യേക മെനു തുടങ്ങി വിവിധ ആകർഷണങ്ങളുണ്ടാവും.

Dubai Shopping Festival : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ: ഗെയിമിങ് സോൺ, ഔട്ട്ഡോർ സിനിമ; അൽ മർമൂം മരുഭൂമി ഇനിയിൽ ഇനി തിരക്കേറും
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 19 Dec 2024 09:14 AM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലേക്ക് കൂടുതൽ ആകർഷണങ്ങൾ. ഫെസ്റ്റിവലിൻ്റെ ഭാഗമായി അൽ മർമൂം മരുഭൂമിയിൽ പുതിയ ഇടമൊരുക്കിയിരിക്കുകയാണ് അധികൃതർ. ദി അൺകോമൺ എന്ന് പേരിട്ടിരിക്കുന്ന ഈ ഇടം പ്രകൃതി തീമിലാണ് ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയത് 20 ദിർഹം രൂപ ചിലവഴിച്ചാൽ സൗജന്യമായി ഇവിടെ പ്രവേശിക്കാം. ഇക്കൊല്ലം ഡിസംബർ 20 മുതൽ 2025 ജനുവരി 12 വരെയാവും ഇതിൻ്റെ പ്രവർത്തനം. വൈകുന്നേരം നാല് മുതൽ ഒരു മണി വരെ ദി അൺകോമൺ പ്രവർത്തിക്കും.

ഗെയിമിങ് സോൺ, പ്രത്യേക മെനു, ലൈവ് മ്യൂസിക്, ഔട്ട്ഡോർ സിനിമ തുടങ്ങി വിവിധ ആകർഷണങ്ങൾ ദി അൺകോമണിലുണ്ടാവും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ജനുവരി മൂന്നിനും 9നും നടക്കുന്ന ഓട്ടോ സീസണിൽ ഡിഫൻഡർ, ബ്രോൺകോ എന്നീ ക്ലബുകളുടെ മീറ്റപ്പും ഇവിടെയാവും. മരുഭൂമിയുടെ കാഴ്ചയ്ക്ക് അനുസൃതമായാണ് ലൈറ്റ് ഇൻസ്റ്റലേഷൻ ചെയ്തിരിക്കുന്നത്. വെൻഡൽ – ഡി വോൾഫ് എന്നീ കലാകാരന്മാരാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ദുബായ് ലൈറ്റ്സിൻ്റെ ഭാഗമായി ഇവർ ചെയ്ത മറ്റൊരു പ്രൊജക്ടാണിത്. ഫയർപിറ്റുകൾ, സീറ്റുകൾ തുടങ്ങി വേറെയും ആകർഷണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Also Read : Employees Give Floor Greetings To Boss : ജീവനക്കാരെ തറയിൽ കിടത്തിച്ചും, മുളക് തീറ്റിച്ചും മുതലാളി; ചൈനീസ് കമ്പനിയിലെ വിചിത്ര സമ്പ്രദായം, വീഡിയോ വൈറൽ

കുട്ടികൾക്കുള്ള പ്ലേ ഏരിയയും ഗെയിം സോണുകളും അൺകോമൺ മേസുമടക്കം വിവിധ ആകർഷണങ്ങളാണ് ഇവിടെയുള്ളത്. ആഴ്ചയുടെ അവസാനം ഔട്ട്ഡോർ സിനിമാ പ്രദർശനവും ലൈവ് പ്രകടനങ്ങളും നടക്കും. ഷെഫ് ഷെയ്ഖ ഹെസ അൽ ഖലീഫ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന സീസണൽ മെനുവിൽ നിന്നുള്ള ഭക്ഷണങ്ങളും ആളുകൾക്ക് ആസ്വദിക്കാം. ഡിസംബർ 31 മുതൽ ജനുവരി 12 വരെയാണ് പ്രത്യേക മെനു ഉണ്ടാവുക. “വളരെ ശ്രദ്ധിച്ച് തയ്യാറാക്കിയ മെനുവാണിത്. പരിചിതമായ വിഭവങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ശ്രമം. കഴിക്കുന്നവർക്ക് അതൊരു പുതിയ അനുഭവമായിരിക്കും. പരമ്പരാഗത വിഭവങ്ങളും പുതുമയാർന്ന വിഭവങ്ങളുമൊക്കെ ഇവിടെ നിന്ന് ലഭിക്കും. വേറെ എവിടെയും ഇത് ലഭിക്കില്ല.”- ഷെയ്ഖ അൽ ഖലീഫ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ 30ആം വാർഷികത്തിൻ്റെ ഭാഗമായാണ് അൺകോമൺ കൂടി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയത്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻ്റാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നത്. 1996 ഫെബ്രുവരി 16നാണ് ആദ്യ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.