AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai: ദുബായിൽ ജുമൈറയും അൽ മിനയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം; യാത്രാസമയം 12 മിനിട്ടിൽ നിന്ന് നാല് മിനിട്ടായി കുറയും

Dubai RTA Opens New Bridge: ജുമൈറയും അൽ മിനയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ദുബായ് ആർടിഎ. മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നതാണ് ഈ പാലം.

Dubai: ദുബായിൽ ജുമൈറയും അൽ മിനയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം; യാത്രാസമയം 12 മിനിട്ടിൽ നിന്ന് നാല് മിനിട്ടായി കുറയും
ദുബായ് പാലംImage Credit source: Social Media
abdul-basith
Abdul Basith | Published: 20 Apr 2025 10:32 AM

ദുബായിൽ ജുമൈറയും അൽ മിനയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പാലം തുറന്നത്. ഇൻഫിനിറ്റി ബ്രിഡ്ജിൻ്റെ ദിശയിലാണ് പാലം. 985 മീറ്റർ നീണ്ടുകിടക്കുന്ന പാലത്തിൽ രണ്ട് ലൈനുകളുണ്ട്. മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

അൽ ഷിന്ദാഘ കോറിഡോർ ഇംപ്രൂവ്മെൻ്റ് പ്രൊജക്ടിൻ്റെ ഭാഗമായാണ് ഈ പാലം. ഷെയ്ഖ് റഷീദ് റോഡും ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് സ്ട്രീറ്റും തമ്മിൽ ബന്ധിക്കുന്നയിടത്ത് നിന്നാരംഭിക്കുന്ന ഈ പ്രൊജക്ട് 4.8 കിലോമീറ്റർ അകലെ അൽ മിനയില ഫാൽകൺ ഇൻ്റർസെക്ഷനിൽ അവസാനിക്കും. പുതിയ പാലം വരുന്നതോടെ ഈ ജുമൈറയും അൽ മിനയും തമ്മിലുള്ള യാത്രാസമയം 67 ശതമാനമായി കുറയും. നേരത്തെ 12 മിനിട്ടായിരുന്ന യാത്രാസമയം നാല് മിനിട്ടായാണ് കുറയുക. ട്രാഫിക് സിഗ്നലുകളിൽ നിർത്തേണ്ട ആവശ്യമില്ല. ഈ പുതിയ പാലത്തിൽ ട്രാഫികും സുഗമമായി നടക്കും.

Also Read: Abu Dhabi: അബുദാബി ബീച്ചുകളിൽ ഇനി കാഴ്ചപരിമിതർക്ക് പ്രത്യേക ഇടം; നീക്കിവച്ചത് 1000 സ്ക്വയർ മീറ്റർ

പദ്ധതിയിലെ നാലാം ഘട്ടം അഞ്ച് പാലങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. 3.1 കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാവും ഇവ. മണിക്കൂറിൽ 19,400 വാഹനങ്ങൾക്ക് ഈ പാലങ്ങളിലൂടെ കടന്നുപോകാനാവും. കാൽനട യാത്രക്കാർക്കുള്ള രണ്ട് പാലങ്ങളും കൂടി പരിഗണനയിലുണ്ട്. ഒരെണ്ണം ഷെയ്ഖ് റഷീദ് റോഡിലും മറ്റൊന്ന് അൽ മിന സ്ട്രീറ്റിലും. ഇൻഫിനിറ്റി ബ്രിഡ്ജും അൽ വസൽ സ്ട്രീറ്റും തമ്മിൽ അൽ മിന സ്ട്രീറ്റ് വഴി 780 മീറ്റർ നീളത്തിലുള്ള ഒരു ത്രീ ലെയിൻ പാലവും ഈ മാസം പകുതിയോടെ പണികഴിപ്പിക്കും. മണിക്കൂറിൽ 4800 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന പാലമാണിത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. നിലവിൽ ഇവയുടെയൊക്കെ പ്രവർത്തനം സമാന്തരമായി നടന്നുവരികയാണ്.