Dubai princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി; പിന്നാലെ 'ഡിവോഴ്‌സി'നെ കുപ്പിയിലാക്കി ദുബായ് രാജകുമാരി | Dubai princess launches new perfume brand called Divorce after divorcing her husband Malayalam news - Malayalam Tv9

Dubai princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി; പിന്നാലെ ‘ഡിവോഴ്‌സി’നെ കുപ്പിയിലാക്കി ദുബായ് രാജകുമാരി

Published: 

10 Sep 2024 18:04 PM

കുഞ്ഞ് വന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് വിവാഹമോചനം നേടിയത്.

1 / 6ദുബായ്: ഇൻസ്റ്റാ​ഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയതിനു പിന്നാലെ പുതിയ സംരംഭവുമായി ദുബായ് രാജകുമാരി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് പുതിയ സംരംഭത്തിനെ പരിചയപ്പെടുത്തി രാജകുമാരി രം​ഗത്ത് എത്തിയത്. (Image credits: instagram)

ദുബായ്: ഇൻസ്റ്റാ​ഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയതിനു പിന്നാലെ പുതിയ സംരംഭവുമായി ദുബായ് രാജകുമാരി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് പുതിയ സംരംഭത്തിനെ പരിചയപ്പെടുത്തി രാജകുമാരി രം​ഗത്ത് എത്തിയത്. (Image credits: instagram)

2 / 6

ഷെയ്ഖ് മഹ്പ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റയാണ് തന്റെ പുതിയ ബ്രാൻഡ് പെർഫ്യൂം പുറത്തിറക്കിയത്. (Image credits: instagram)

3 / 6

‘ഡിവോഴ്സ്’ എന്ന പേരിലാണ് പെർഫ്യൂം പുറത്തിറക്കിയത്. കറുത്ത നിറത്തില്‍ കുപ്പിയ്ക്ക് മേല്‍ ഡിവോഴ്‌സ് എന്ന് ഇംഗ്ലീഷിലാണ് പേര് പ്രിന്റ് ചെയ്തിരിക്കുന്നത്. ദുബായ് വിപണിയില്‍ ലഭ്യമാകുന്ന ഈ ഉല്‍പ്പനത്തിന്റെ വിലവിവരത്തെക്കുറിച്ച്‌ ഇതുവരെ വ്യക്തമല്ല. (Image credits: instagram)

4 / 6

ഷെയ്ഖ മഹ്റ തന്റെ ഭർത്താവിനെ ഇൻസ്റ്റാഗ്രാമില്ലൂടെ പരസ്യമായി വേർപെടുത്തി ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംരംഭവുമായി രം​ഗത്ത് എത്തുന്നത്.(Image credits: instagram)

5 / 6

'പ്രിയപ്പെട്ട ഭർത്താവ്, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു,ഞാൻ നിങ്ങളെ വിവാഹമോചനം. എന്ന് മുൻ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഏറെ വൈറലായിരുന്നു പോസ്റ്റ്.(Image credits: instagram)

6 / 6

2023 മെയ് മാസത്തിലാണ് രാജകുമാരിയുടെ വിവാഹം നടന്നത്. ഒരു വർഷത്തിനുശേഷം ഇവർക്ക് കുഞ്ഞും ജനിച്ചു. കുഞ്ഞ് വന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് വിവാഹമോചനം നേടിയത്.(Image credits: instagram)

സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍