5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai : നിയമവിരുദ്ധ മോഡിഫിക്കേഷനും ശബ്ദമലിനീകരണവും; 24 മണിക്കൂറിനിടെ ദുബായ് പോലീസ് പിടികൂടിയത് 26 വാഹനങ്ങൾ

Dubai Police Seized 26 Vehicle : നിയമവിരുദ്ധമായ മോഡിഫിക്കേഷനും ശബ്ദമലിനീകരണവും കാരണം 24 മണിക്കൂറിനിടെ ദുബായ് പോലീസ് പിടികൂടിയത് 26 വാഹനങ്ങൾ. നിയമവിരുദ്ധർക്കെതിരെ 24 ട്രാഫിക്ക് ഫൈനുകൾ ഏർപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.

Dubai : നിയമവിരുദ്ധ മോഡിഫിക്കേഷനും ശബ്ദമലിനീകരണവും; 24 മണിക്കൂറിനിടെ ദുബായ് പോലീസ് പിടികൂടിയത് 26 വാഹനങ്ങൾ
ദുബായ് പോലീസ് (Image Courtesy - Dubai Police X)
abdul-basith
Abdul Basith | Published: 16 Nov 2024 11:54 AM

നിയമവിരുദ്ധ മോഡിഫിക്കേഷനും ശബ്ദമലിനീകരണവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദുബായ് പോലീസ് പിടികൂടിയത് 26 വാഹനങ്ങൾ. മൂന്ന് ഇരുചക്രവാഹങ്ങൾ ഉൾപ്പെടെയാണ് ദുബായ് പോലീസ് പിടികൂടിയത്. അൽ ഖവനീജ് മേഖലയിൽ വെള്ളിയാഴ്ചയാണ് നടപടിയുണ്ടായത്. ദുബായ് ട്രാഫിക് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

“നിയമവിരുദ്ധർക്കെതിരെ 24 ട്രാഫിക് ഫൈനുകളാണ് ഏർപ്പെടുത്തിയത്. പിടിച്ച വാഹനങ്ങൾ വിട്ടുനൽകാനുള്ള പിഴ ഓരോ വാഹനങ്ങൾക്കും ഏകദേശം 10,000 ദിർഹം വരെയുണ്ടാവും. എഞ്ചിൻ വേഗത വർധിപ്പിക്കൽ, ശബ്ദമലിനീകണം, ആളുകൾക്ക് അപകടമുണ്ടാക്കൾ തുടങ്ങിയ കാര്യങ്ങൾ ഉണ്ടാവാനിടയുള്ള മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ വരുത്തരുത്. ഇരുചക്രവാഹനങ്ങൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടകരമാവും വിധം അലക്ഷ്യമായി ഓടിക്കരുത്. പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലും ഇരുചക്ര വാഹനങ്ങൾ ഓടിക്കരുത്.”- ദുബായ് ട്രാഫിക് പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റോയ് പറഞ്ഞു.

‘പോലീസ് ഐ’, ‘വീ ആർ ഓൾ പോലീസ്’ എന്നീ സേവനങ്ങൾ ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസ് സൗകര്യമൊരുക്കുന്നുണ്ട്. 901 എന്ന എമർജൻസി നമ്പരിൽ വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം. ഉത്തരവാദിത്തമുള്ള ഡ്രൈവിങും റോഡ് സുരക്ഷയും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Also Read : UAE Traffic Law : അലക്ഷ്യമായി റോഡിലൂടെ നടന്നാലും പിഴ; ട്രാഫിക് നിയമം കർക്കശമാക്കി യുഎഇ

അടുത്തിടെ യുഎഇയിൽ ട്രാഫിക്ക് നിയമങ്ങൾ പുതുക്കിയിരുന്നു. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക ഉയർത്തുന്നതിനൊപ്പം റോഡ് സുരക്ഷ കർശനമാക്കിയുള്ള മറ്റ് നിയമങ്ങളും സർക്കാർ അവതരിപ്പിച്ചു. 2025 മാർച്ച് 29 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കിത്തുടങ്ങുമെന്നും റോഡ് അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

2,00,000 ദിർഹം വരെയുള്ള പിഴയും തടവുമാണ് പുതിയ നിയമപ്രകാരം വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചിട്ടുണ്ട്. അലക്ഷ്യമായും അനുവദനീയമല്ലാത്ത ഇടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നവർക്കുള്ള പിഴശിക്ഷ വർധിപ്പിച്ചു. പുതിയ നിയമപ്രകാരം ഇങ്ങനെ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് വാഹനാപകടത്തിന് കാരണമായാൽ തടവും 5000 മുതൽ 10,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും. 80 കിലോമീറ്ററോ അതിന് മുകളിലോ സ്പീഡ് ലിമിറ്റുള്ള സ്ഥലങ്ങളിലെ നിയമലംഘനങ്ങൾക്കാണ് പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കുക. മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയ്ക്കൊപ്പം പിഴയും ഒടുക്കണം. ഇപ്പോൾ ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹമാണ് പിഴ ശിക്ഷ.