Dubai: ദുബായിൽ വ്യാജ ചെക്കുകൾ നൽകി വാഹനത്തട്ടിപ്പ്; ദമ്പതിമാർ ഉൾപ്പെട്ട സംഘം പിടിയിൽ
Dubai Police Arrested Couple: ദുബായിൽ വാഹനത്തട്ടിപ്പ് സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെട്ട രാജ്യാന്തര തട്ടിപ്പ് സംഘമാണ് പിടിയിലായത്. വ്യാജ ചെക്കുകൾ നൽകി സെല്ലർമാരിൽ നിന്ന് വാഹനങ്ങൾ വാങ്ങിയായിരുന്നു തട്ടിപ്പ്.

ദുബായിൽ വ്യാജ ചെക്കുകൾ നൽകി വാഹനത്തട്ടിപ്പ് നടത്തിയ രാജ്യാന്തര സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. പ്രശസ്തമായ ക്ലാസിഫൈഡ്സ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സെല്ലർമാർക്ക് വ്യാജ ചെക്കുകൾ നൽകി ഇവർ വാഹനങ്ങൾ വാങ്ങുകയായിരുന്നു. വ്യാജ ചെക്കുകൾനൽകി പലരെയും സംഘം കബളിപ്പിച്ചു എന്ന് പോലീസ് അറിയിച്ചു.
വാഹനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് സംഘം സെല്ലർമാരെ ബന്ധപ്പെടുക. ഇവരുടെ വിശ്വാസം നേടിയാൽ വ്യാജ ചെക്കുകൾ നൽകി വാഹനം കൈക്കലാക്കും. പല സെല്ലർമാരും ചെക്കിൻ്റെ വിശ്വാസ്യത പരിശോധിക്കാതെ വാഹനം കൈമാറുകയായിരുന്നു. പിന്നീടാണ് ലഭിച്ചത് വ്യാജ ചെക്കുകളാണെന്ന് ഇവർ മനസിലാക്കിയത്. ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടി. വാഹനം കൈമാറുന്നതിന് മുൻപ് മുഴുവൻ പണവും കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.
Also Read: Al Nahda Fire: അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
ഷാർജയിലെ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടമായിരുന്നു ഇത്. 52 നിലകളുള്ള കെട്ടിടത്തിൻ്റെ 44ആം നിലയിലാണ് തീപിടിച്ചത്. കെട്ടിടത്തിൽ പടർന്ന തീയുടെ ഉറവിടമാണ് ഷാർജ പോലീസ് അന്വേഷിക്കുന്നത്. ഷാർജയിലെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായ അൽ നഹ്ദയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,500ഓളം പേരാണ് താമസിക്കുന്നത്.
ഏപ്രിൽ 13 പകൽ 11.31ഓടെ 44ആം നിലയിൽ തീപിടിച്ചു എന്ന് അധികൃതർക്ക് വിവരം ലഭിച്ചു. അഗ്നിശമന സേന കുതിച്ചെത്തിയെങ്കിലും ഇതിനകം അഞ്ച് മരണവും സംഭവിച്ചിരുന്നു. തീയിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയാണ് നാല് പേർ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറി. ഒരാൾ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ 19 പേരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തു എന്ന് വിവരങ്ങളുണ്ട്.
13ന് രാത്രി ഏഴ് മണിയോടെ കെട്ടിടത്തിലെ തീ പൂർണമായും അണച്ചു. ശേഷം അന്വേഷണത്തിനായി കെട്ടിടം പോലീസിന് വിട്ടുനൽകി. ആളുകളെ അപ്പാർട്ട്മെൻ്റുകളിലേക്ക് മടക്കി അയച്ചെങ്കിലും 30ആം നിലയ്ക്ക് മുകളിലേക്ക് പ്രവേശനം നിലവിൽ അനുവദിച്ചിട്ടില്ല.