Dubai Parking Fees: സബ്സ്ക്രിപ്ഷൻ, തുക, ടൈമിങ്; ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ ഇങ്ങനെ

Dubai Parking Fees New Guidelines: ദുബായിൽ ഏപ്രിൽ നാല് മുതൽ പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നു. വിവിധ സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അധികൃതർ അവതരിപ്പിച്ചിട്ടുണ്ട്.

Dubai Parking Fees: സബ്സ്ക്രിപ്ഷൻ, തുക, ടൈമിങ്; ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

abdul-basith
Published: 

06 Apr 2025 17:19 PM

ദുബായിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നു. ഏപ്രിൽ നാല് മുതലാണ് പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നത്. പുതിയ സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ച അധികൃതർ പാർക്കിങ് ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. പീക്ക് അവർ സമയത്തെ പാർക്കിങുമായി ബന്ധപ്പെട്ടും അധികൃതർ പുതിയ പല നിർദ്ദേശങ്ങളും അവതരിപ്പിച്ചു.

പീക്ക് അവർ സമയത്ത് പ്രീമിയം പാർക്കിങ് സ്പോട്ടുകളിൽ പാർക്ക് ചെയ്യാൻ മണിക്കൂറിൽ ആറ് ദിർഹമാണ് നൽകേണ്ടത്. രാവിലെ എട്ട് മുതൽ 10 മണി വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയുമാണ് ഈ തുക നൽകേണ്ടത്. പ്രീമിയം പാർക്കിങ് സോണുകളിൽ പ്രത്യേക ഫീസാണ് ഉള്ളത്. പൊതു ഗതാഗത്തിൽ നിന്ന് ഏറ്റവും പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്നതും പീക്ക് സമയത്ത് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നതുമൊക്കെയാണ് പ്രീമിയം പാർക്കിങ് സോണുകൾ. ഇവിടങ്ങളിൽ മണിക്കൂറിന് 25 ദിർഹമാണ് പാർക്കിങ് ഫീസ്.

പാർക്കിങ് സബ്സ്ക്രിപ്ഷൻസും അവതരിപ്പിച്ചിട്ടുണ്ട്. ബി, ഡി സോണുകളിലെ പാർക്കിങ് പ്ലോട്ടുകളിൽ വിവിധ സബ്സ്ക്രിപ്ഷനുകളുണ്ട്. ഒരു മാസത്തേക്ക് 250 ദിർഹമാണ് പാർക്കിങ് ഫീസ്. മൂന്ന് മാസത്തേക്ക് 700 ദിർഹവും ആറ് മാസത്തേക്ക് 1300 ദിർഹവും നൽകണം. ഒരു വർഷത്തെ സബ്സ്ക്രിപ്ഷന് നൽകേണ്ടത് 2400 രൂപയാണ്. എ, ബി, സി, ഡി സോണുകളിലെ പാർക്കിങ് പ്ലോട്ടുകളിൽ മറ്റ് സബ്സ്ക്രിപ്ഷൻ പ്ലാനുകളാണുള്ളത്. റോഡ്സൈഡ് പാർക്കിങിൽ തുടരെ നാല് മണിക്കൂറും പ്ലോട്ട്സ് പാർക്കിങിൽ തുടരെ 24 മണിക്കൂറുമേ പാർക്ക് ചെയ്യാനാവൂ. ഇവിടെ ഒരു മാസം 500 ദിർഹമാണ് ഫീസ്. മൂന്ന് മാസത്തേക്ക് 1400 ദിർഹവും ആറ് മാസത്തേക്ക് 2500 ദിർഹവും ഒരു വർഷത്തേക്ക് 4500ദിർഹവും ഫീസ് നൽകേണ്ടതുണ്ട്.

ദുബായിലെ ഒരു ട്രാഫിക് ഫയലിന് കീഴിൽ മൂന്ന് വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം. ഒരു സമയത്ത് ഒരു വാഹനമേ പാർക്ക് ചെയ്യാനാവൂ. ഓരോ 30 മിനിട്ടിലും ഈ വാഹനങ്ങൾ മാറ്റാം. ദുബായ്ക്ക് പുറത്തുള്ള ട്രാഫിക് ഫയലിൽ ഒരു വാഹനമേ ഉൾപ്പെടുത്താനാവൂ. സബ്സ്ക്രിസ്പ്ഷൻ തുക റീഫണ്ടബിളല്ല.

കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ പച്ചമാങ്ങ
മാനസിക ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ
'ടെക്‌സ്റ്റ് നെക്ക് സിന്‍ഡ്രോം' ഹൃദയത്തിനും വെല്ലുവിളി
മോശമല്ല, സ്‌ട്രോബെറി കഴിക്കുന്നത് നല്ലതാണ്