5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Parking: ഇപ്പോൾ പാർക്ക് ചെയ്ത് പണം പിന്നീട് നൽകാം; പുതിയ സൗകര്യങ്ങളുമായി ദുബായ്

Dubai Parking New Features: പേ പാർക്കിംഗിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി ദുബായ്. പേ ലേറ്റർ, ഓട്ടോപേ സൗകര്യങ്ങളടക്കമാണ് ഒരുക്കുക. ഇക്കാര്യം ദുബായ് പബ്ലിക് പാർക്കിംഗിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർകിൻ പിജെഎസ്‌സി ഔദ്യോഗികമായി അറിയിച്ചു.

Dubai Parking: ഇപ്പോൾ പാർക്ക് ചെയ്ത് പണം പിന്നീട് നൽകാം; പുതിയ സൗകര്യങ്ങളുമായി ദുബായ്
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 23 Jan 2025 14:28 PM

പേ പാർക്കിംഗുമായി ബന്ധപ്പെട്ട് പുതിയ സൗകര്യങ്ങളുമായി ദുബായ്. പാർക്ക് ചെയ്തതിനുള്ള പണം പിന്നീട് നൽകാൻ സാധിക്കുന്ന സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനൊപ്പം ഓട്ടോപേ ഫീച്ചർ സൗകര്യവും ഒരുക്കുമെന്ന് ദുബായ് പബ്ലിക് പാർക്കിംഗിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർകിൻ പിജെഎസ്‌സി അറിയിച്ചു. കസ്റ്റമറുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് തീരുമാനമെന്നും കമ്പനി അറിയിച്ചു. തങ്ങളുടെ എക്സ് ഹാൻഡിലിലൂടെയാണ് കമ്പനിയുടെ പ്രഖ്യാപനം.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തയർ പാർകിൻ ഓഫീസുകൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം. ദുബായിലുടനീളമുള്ള പബ്ലിക് പാർക്കിങ് ഇടങ്ങളിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെപ്പറ്റി പാർകിൻ സിഇഒ മുഹമ്മദ് അബ്ദുള്ള അൽ അലി പറഞ്ഞു. നൂതന സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവമൊരുക്കാൻ ശ്രമിക്കും. ഒരു ദിവസം 500 കോളുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ കസ്റ്റമർ കോൾ സെൻ്റർ ഒരുക്കും. അത് വഴി പ്രവർത്തനം മെച്ചപ്പെടുത്താനും ദുബായ് ട്രാഫിക് കൈകാര്യം ചെയ്യാനുള്ള പദ്ധതികളിലേക്ക് സംഭാവന നൽകാനുമാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച മറ്റ് ചില സൗകര്യങ്ങളും പാർക്കിൻ പ്രഖ്യാപിച്ചിരുന്നു. കാർ വാഷിംഗ്, ഓൺ ദ ഗോ, മൊബൈൽ ഇന്ധനം നിറയ്ക്കൽ, എഞ്ചിൻ ഓയിൽ ചേഞ്ച്, ടയർ ചെക്ക്, ബാറ്ററി പരിശോധനകൾ തുടങ്ങി വിവിധ സൗകര്യങ്ങൾ ദുബായിലെ തിരഞ്ഞെടുക്കപ്പെട്ട പാർക്കിങ് ലൊക്കേഷനുകളിൽ ഏർപ്പെടുത്തുമെന്നാണ് പാർക്കിൻ അറിയിച്ചത്.

Also Read: Ramadan In UAE: കൂടുതൽ ഒഴിവ് ദിനങ്ങൾ; കുറഞ്ഞ ജോലിസമയം; യുഎഇയിലെ റമദാൻ മാസം ഇങ്ങനെ

റമദാനിലെ സൗജന്യ പാർക്കിങ്
യുഎഇയിലെ റമദാൻ മാസാചാരണത്തിൽ പബ്ലിക് പാർക്കിങ് ചില സമയങ്ങളിൽ സൗജന്യമാണ്. ദുബായിലെ വിവിധ സ്ഥലങ്ങളിൽ ചില പ്രത്യേക സമയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പാർക്ക് ചെയ്യാവുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ദുബായിലെ പബ്ലിക് പാർക്കിങ് ഇടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിച്ചിരുന്നു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ എട്ട് വരെയുള്ള സമയത്തെ പാർക്കിംഗ് ഫീസ് ആണ് എടുത്തുമാറ്റിയത്. ഈ സമയത്താണ് നോമ്പ് മുറിയ്ക്കാനും ഇഫ്താറിനുമായി കൂടുതൽ ആളുകൾ പുറത്തിറങ്ങാറുള്ളത്. കഴിഞ്ഞ വർഷം ഷാർജയിലും സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയിരുന്നു.

റമദാൻ മാസത്തിൽ സൗജന്യ പാർക്കിംഗിനൊപ്പം മറ്റ് ചില സൗകര്യങ്ങളും ഒരുക്കും. ജനസൗഹാർദ്ദപരമായി നിരവധി കാര്യങ്ങളാണ് സർക്കാർ റമദാൻ മാസത്തിലൊരുക്കുക. തൊഴിലാളികൾക്ക് കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമാണ് റമദാനിൽ ലഭിക്കുക. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കും. പല ജോലികളിലും സാധാരണ ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവാണ് അനുവദിക്കുക. ഇത് നോമ്പ് അനുഷ്ഠിക്കുന്നവർക്കും ഇല്ലാത്തവർക്കും ലഭിക്കും. ഒപ്പം, സ്കൂളുകളിലെ പ്രവർത്തന സമയവും മാറും. സ്കൂൾ സമയം അഞ്ച് മണിക്കൂറായി കുറയ്ക്കും. പല സ്കൂളുകളും റമദാനിലെ ആദ്യ മൂന്നാഴ്ച അടച്ചിടാറാണ് പതിവ്.