5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai: സൗജന്യ ആരോഗ്യപരിശോധനയിലൂടെ വിമാന ടിക്കറ്റുകളും സ്മാർട്ട്ഫോണുകളും നേടാം; ജീവനക്കാർക്ക് അവസരമൊരുക്കി ദുബായ്

Dubai Offers Free Health Checkup: ബ്ലൂ കോളർ തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധന. ഈ മാസം 13നാണ് സൗജന്യ ആരോഗ്യപരിശോധനയ്ക്കുള്ള അവസരം.

Dubai: സൗജന്യ ആരോഗ്യപരിശോധനയിലൂടെ വിമാന ടിക്കറ്റുകളും സ്മാർട്ട്ഫോണുകളും നേടാം; ജീവനക്കാർക്ക് അവസരമൊരുക്കി ദുബായ്
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 13 Apr 2025 08:00 AM

തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധനയ്ക്കുള്ള അവസരമൊരുക്കി ദുബായ്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡൻ്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് ആണ് ഇത് സംഘടിപ്പിക്കുന്നത്. ദുബായിലെ പാകിസ്താനി അസോസിയേഷൻ്റെ സഹകരണവും ‘ദി ഹെൽത്ത് കാർണിവൽ ഫോർ ദി വർക്ക്ഫോഴ്സ്’എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയ്ക്കുണ്ട്. ഈ മാസം 13ന് അൽ ക്വോസിൽ നടക്കുന്ന പദ്ധതിയിൽ സൗജന്യ ആരോഗ്യപരിശോധനയിൽ പങ്കെടുക്കുന്നവർക്ക് വിമാന ടിക്കറ്റുകളും സ്മാർട്ട്ഫോണുകളും ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.

കായികാധ്വാനം വേണ്ട ജോലി ചെയ്യുന്ന ബ്ലൂ കോളർ തൊഴിലാളികൾക്കാണ് അധികൃതർ സൗജന്യ ആരോഗ്യ പരിശോധനയ്ക്കുള്ള അവസരമൊരുക്കുന്നത്. സ്തനാർബുദ പരിശോധന, കാഴ്ച പരിശോധന തുടങ്ങി വിവിധ ആരോഗ്യ പരിശോധനകളും മാജിക് ഷോ അടക്കമുള്ള വിവിധ വിനോദ പരിപാടികളും ഇവിടെയുണ്ടാവും. ഇവിടെ വച്ചാണ് വിമാന ടിക്കറ്റും ഇ സ്കൂട്ടറും മൊബൈൽ ഫോണും അടക്കമുള്ള വിവിധ സമ്മാനങ്ങളും വിതരണം ചെയ്യുക. 25,000 ഹാൻഡ് പ്രിൻ്റുകൾ കൊണ്ട് യുഎഇയുടെ പതാക ഉണ്ടാക്കി ഗിന്നസ് റെക്കോർഡ് തകർക്കാനുള്ള ശ്രമവും ഇവിടെ നടത്തും. 10,000ലധികം പേർ ആരോഗ്യ പരിശോധനയ്ക്കായി എത്തുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിൻ്റെ ഒത്തൊരുമ കാണിക്കാനായാണ് ഇത് എന്ന് അധികൃതർ അറിയിച്ചു.