Dubai Loop: ‘ദുബായ് ലൂപ്പ്’ യുഎഇ ഗതാഗതമേഖലയിലെ അടുത്ത വിപ്ലവം; പിന്നിൽ ഇലോൺ മസ്കിൻ്റെ കമ്പനി

Dubai Loop - Elon Musk: ദുബായ് ലൂപ്പ് എന്ന പേരിലൊരുങ്ങുന്ന പുതിയ ഗതാഗതസംവിധാനത്തിൻ്റെ നിർമ്മാണം ഇലോൺ മസ്ക് പണമിറക്കുന്ന കമ്പനി നിർവഹിക്കും. അമേരിക്ക ആസ്ഥാനമായ ദി ബോറിങ് കമ്പനിയാണ് ദുബായിലെ അടുത്ത ഗതാഗത വിപ്ലവം നിർമ്മിക്കുക.

Dubai Loop: ദുബായ് ലൂപ്പ് യുഎഇ ഗതാഗതമേഖലയിലെ അടുത്ത വിപ്ലവം; പിന്നിൽ ഇലോൺ മസ്കിൻ്റെ കമ്പനി

ദുബായ് ലൂപ്പ്, ഇലോൺ മസ്ക്

abdul-basith
Updated On: 

18 Feb 2025 13:50 PM

‘ദുബായ് ലൂപ്പ്’ എന്ന പുതിയ സംവിധാനം യുഎഇ ഗതാഗതമേഖലയിലെ അടുത്ത വിപ്ലവമെന്ന് അധികൃതർ. ഭൂമിക്കടിയിലൂടെയുള്ള ഗതാഗത സംവിധാനമാണ് ദുബായ് ലൂപ്പ്. കാലാവസ്ഥയുടെ പ്രശ്നങ്ങൾ ബാധിക്കാത്ത, വേഗതയുള്ള ഗതാഗതസൗകര്യം ദുബായ് ലൂപ്പ് ഒരുക്കുമെന്ന് അധികൃതർ പറയുന്നു. നാഗരിക ഗതാഗതസംവിധാനങ്ങളിൽ വിപ്ലവമുണ്ടാക്കുമെന്ന് മാത്രമല്ല, ഭാവി നഗരങ്ങളുടെ ബ്ലൂപ്രിൻ്റ് കൂടിയാവും ഇതെന്നും അധികൃതർ അവകാശപ്പെടുന്നു.

നിലവിൽ 17 കിലോമീറ്റർ ദൂരത്തിലാണ് ദുബായ് ലൂപ്പ് സംവിധാനം ഒരുക്കുന്നത് ആകെ 11 സ്റ്റേഷനുകൾ ആദ്യഘട്ടത്തിലുണ്ടാവും. മണിക്കൂറിൽ 20,000ലധികം യാത്രക്കാരെ വഹിക്കാനും ഈ സംവിധാനത്തിന് കഴിയും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) അമേരിക്ക ആസ്ഥാനമായ ദി ബോറിങ് കമ്പനിയും കഴിഞ്ഞ ആഴ്ച നടന്ന വേൾഡ് ഗവണ്മെൻ്റ്സ് സമ്മിറ്റിലാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പിട്ടത്. അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്ക് പണമിറക്കുന്ന കമ്പനിയാണ് ദി ബോറിങ് കമ്പനി.

“ഈ സംവിധാനത്തിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ വേഗത്തിൽ, ചിലവ് കുറഞ്ഞ രീതിയിൽ തുരങ്കങ്ങൾ നിർമിക്കാൻ സഹായിക്കും. പരമ്പരാഗത തുരങ്ക നിർമ്മാണമാർഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ മികച്ച സാങ്കേതികവിദ്യയാണ്. ഈ സാങ്കേതിവിദ്യ ഉപയോഗിക്കുന്നതിലൂടെ നിലവിലുള്ള റോഡ് നെറ്റ്‌വർക്കിനെയും മറ്റ് നിർമ്മിതികളെയും സംരക്ഷിക്കാനാൻ കഴിയും.”- ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി പറഞ്ഞു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ് ദുബായ് ലൂപ്പിൽ ഉപയോഗിക്കുക. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ഈ വാഹനങ്ങൾക്ക് സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനാവുമെന്ന് അധികൃതർ അവകാശപ്പെടുന്നു.

Also Read: UAE RailBus: റെയിൽബസ് കൊണ്ടുവരുന്നത് ഗതാഗത വിപ്ലവം; വിവിധ ഇടങ്ങളിലെ ഉൾപ്രദേശങ്ങളിലേക്കും റൂട്ട്

റെയിൽബസ്
ദുബായിൽ റെയിൽബസ് എന്ന പേരിൽ മറ്റൊരു ഗതാഗത സംവിധാനവും ഒരുങ്ങുകയാണ്. ഉൾപ്രദേശങ്ങളിലേക്കടക്കം റെയിൽബസിന് റൂട്ടുകളുണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്. ദുബായ് മെട്രോയ്ക്കും ദുബായ് ട്രാമിനും എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലേക്കും റെയിൽബസ് സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ മാസം 11നാണ് റെയിൽ ബസ് പ്രഖ്യാപിച്ചത്.

റെയിൽബസിന് പ്രത്യേകമായി ഒരു നെറ്റ്‌വർക്ക് ഉണ്ടാവും. മെട്രോ എത്തിപ്പെടാത്തയിടങ്ങളിൽ നിന്ന് ആളുകളെ മെട്രോ സ്റ്റേഷനുകളിൽ എത്തിക്കലാണ് റെയിൽബസിൻ്റെ ധർമ്മം. ശബ്ദം കുറവായതിനാൽ റെയിൽബസിൻ്റെ ഓട്ടം ആളുകളെ ബുദ്ധിമുട്ടിക്കില്ല എന്നും അധികൃതർ പറഞ്ഞു.

 

തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ