Dubai: ഇ സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും നിയമലംഘനം പതിവാകുന്നു; പ്രത്യേക നിരീക്ഷണ സംവിധാനവുമായി ദുബായ്
Dubai E Scooter Violations: ദുബായിൽ ഇ സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം. ഗതാഗത സുരക്ഷ വർധിപ്പിക്കലും ബോധവത്കരണവുമാണ് ലക്ഷ്യം.

ഇ സ്കൂട്ടറുകളുകളുടെയും സൈക്കിളുകളുടെയും നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമായി ദുബായ്. ഈ വാഹനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പതിവാകുകയാണെന്നും ഇത് തടയാനാണ് ശ്രമമെന്നും അധികൃതർ പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
സൈക്ക്ളിങ്, ഇ സ്കൂട്ടർ ട്രാക്കുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളാവും പുതിയ നിരീക്ഷണ സംവിധാനത്തിലൂടെ നടപ്പാക്കുക. ഇ സ്കൂട്ടർ മരണങ്ങളും പരിക്കുകളും പൂജ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എംഎ ട്രാഫിക് കൺസൾട്ടിങ് ഫൗണ്ടറായ മുസ്തഫ അൽദാ പറഞ്ഞു. ജീവൻ രക്ഷിക്കുകയെന്നതാണ് എപ്പോഴും പ്രാധാന്യമുള്ളത്. അതാണ് എല്ലാവരും പരിഗണിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2000ൽ കാൽനട യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ അധികൃതർ ഇക്കാര്യത്തിൽ ചില തീരുമാനങ്ങളെടുക്കുകയും പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇത്തരം അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. ഇത്തരം ഒരു മാറ്റം ഇവിടെയും സംഭവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
Also Read: Sharjah: ഷാർജ അൽ നഹ്ദ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം, ആറ് പേർക്ക് പരിക്ക്
ഷാർജ അൽ നഹ്ദ കെട്ടിടത്തിൽ തീപിടുത്തം
ഷാർജയിലെ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പകലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണായിരുന്നു നാല് പേരുടെ മരണം. ഒരാൾ തീപിടുത്തത്തിൻ്റെ ഞെട്ടലിലുണ്ടായ ഹൃദയാഘാതം മൂലവും മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതമാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവരൊക്കെ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്.
അൽ നഹ്ദ കെട്ടിടത്തിൻ്റെ 44ആം നിലയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്നയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും നാല് പേരുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. തീ പടരുന്നതിനിടെ രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നു എന്ന് അധികൃതർ അറിയിച്ചു.