Crypto Tower Dubai: വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ പുതിയ അംബരചുംബി; ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും

Crypto Tower In Dubai To To Be Completed By 2027: ദുബായിലെ ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനം ആരംഭിക്കും. 17 നിലകളുള്ള കെട്ടിടത്തിൻ്റെ ഒരു നില ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി മാറ്റിവെച്ചിരിക്കുകയാണ്. ക്രിപ്റ്റോ ക്ലബും ഈ കെട്ടിടത്തിലുണ്ടാവും.

Crypto Tower Dubai: വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ പുതിയ അംബരചുംബി; ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും

ക്രിപ്റ്റോ ടവർ

Published: 

15 Jan 2025 19:01 PM

വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ ഒരുങ്ങുന്ന ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെൻ്ററും ആർഇഐടി ഡെവലപ്മെൻ്റും ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുക. ജനുവരി 15 ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിലെ ഡിഫൈ, വെബ്3 സെഗ്മൻ്റിൽ അധികരിച്ചുവരുന്ന കമ്പനികളെ ഉൾക്കൊള്ളിക്കുന്നതിനായാണ് ക്രിപ്റ്റോ ടവർ.

ഒരുലക്ഷത്തി 50,000 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം ഒരുങ്ങുന്നത്. ആകെയുള്ള 17 നിലകളിൽ ഒൻപതെണ്ണം ഓഫീസ് നിലകൾ ആവും. ക്രിപ്റ്റോ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന നൂതന സംവിധാനങ്ങളുള്ള ഓഫീസ് ആവും ഈ കെട്ടിടങ്ങളിൽ ഉണ്ടാവുക. ഒപ്പം മറ്റ് ഓഫീസ് സ്പേസുകളും ക്രിപ്റ്റോ ടവറിൽ ഉണ്ടാവും. മൂന്ന് നിലകളിൽ ബ്ലോക്ക്ചെയിൻ ഇൻക്യുബേറ്റർമാരും ഇൻവസ്റ്റ്മെൻ്റ് കമ്പനികളുമൊക്കെയാവും ഉണ്ടാവുക. ഒരു നില ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികൾക്കായി മാറ്റിവെക്കും.

10,000 സ്ക്വയർ ഫീറ്റ് ഇൻഡോർ ഇവൻ്റ് സ്പേസ് കൂടി അടങ്ങുന്നതാണ് ക്രിപ്റ്റോ ടവർ. ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ ഇവൻ്റുകൾക്കായി 3500 സ്ക്വയർ ഫീറ്റ് ഔട്ഡോർ ഏരിയയും കെട്ടിടത്തിലുണ്ട്. ഏറ്റവും മുകളിലുള്ള മൂന്ന് ഫ്ലോറുകളിൽ 30,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ക്രിപ്റ്റോ ക്ലബും ഉണ്ടാവും. എൻഎഫ്ടി ആർട്ട് ഗ്യാലറി, സ്വർണക്കട്ടി വിൽക്കുന്ന കട, ആഡംബര കാർ ഡീലർഷിപ്പ്, വോൾട്ട് സ്റ്റോറേജ് തുടങ്ങി വിവിധ സൗകര്യങ്ങളും ക്രിപ്റ്റോ ടവർ ഒരുക്കും. സ്വർണം, പണം തുടങ്ങിയവ സൂക്ഷിക്കാൻ ഈ വോൾട്ട് സ്റ്റോറേജ് ഉപയോഗിക്കാം.

Also Read : Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ

2027 തുടക്കത്തിൽ തന്നെ കെട്ടിടത്തിൻ്റെ പണി അവസാനിക്കും. ഏറെ വൈകാതെ തന്നെ ഇവിടെ ഓഫീസുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്യും. “ക്രിപ്റ്റോ ടവർ എന്നത് ബ്ലോക്ക്‌ചെയിൻ, വെബ് 3, റിയൽ എസ്റ്റേറ്റ് എന്നിവയെ ഒരുമിപ്പിക്കുന്ന വികസനമാണ്. 1,50,000 സ്ക്വയർ ഫീറ്റിൻ്റെ വിശാലമായ സ്ഥലത്ത് ഒൻപത് ഓഫീസ് നിലകൾ, ബ്ലോക്ക് ചെയിൻ ഇൻകുബേറ്റർമാർക്കുള്ള മൂന്ന് നിലകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായുള്ള ഒരു നില, ഒരു ക്രിപ്റ്റോ ക്ലബ്, ഗോൾഡ് ബുള്ളിയൻ ഷോപ്പ്, വോൾട്ട് സ്റ്റോറേ തുടങ്ങി പല പ്രത്യേകതകളും ഉണ്ടാവും.”- ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെൻ്റർ സിഇഒ അഹ്മദ് ബിൻ സുലയെം പറഞ്ഞു.

ഷാർജയിൽ വാടകസൂചിക
ഷാർജ ഭരണകൂടം വാടകസൂചിക ഏർപ്പെടുത്താനൊരുങ്ങുകയാണ്. പുതിയ താമസക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നീക്കം. കെട്ടിടവാടക വർധന നിയന്ത്രിക്കുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ഇത് സഹായകമാവുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. പലപ്പോഴും വാടക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാവാറുണ്ട്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള ഈ തർക്കങ്ങൾ വാടകസൂചിക ഏർപ്പെടുത്തുന്നതോടെ ഗണ്യമായി കുറയുകെന്നാണ് പ്രതീക്ഷ. ഈ വർഷം ഷാർജയിലെ വാടക നിരക്കുകൾ ശരാശരി അഞ്ച് മുതൽ 10 ശതമാനം വരെയാണ് വർദ്ധിച്ചത്. യുഎഇയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഷാർജയിൽ നിരക്ക് വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ കുറച്ചുകൂടി അച്ചടക്കം കൊണ്ടുവരാനാണ് ഭരണകൂടത്തിൻ്റെ ശ്രമം.

സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍