5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Work From Home : ട്രാഫിക് കഠിനം; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കി ദുബായിലെ കമ്പനികൾ

Dubai Companies Offer Work From Home : ട്രാഫിക് കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും സ്വയേഷ്ടപ്രകാരമുള്ള ജോലിസമയവും തിരഞ്ഞെടുക്കാൻ അവസരമൊരുക്കി ദുബായിലെ കമ്പനികൾ. കാർപൂളിംഗിനെയും കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Dubai Work From Home : ട്രാഫിക് കഠിനം; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കി ദുബായിലെ കമ്പനികൾ
വർക്ക് ഫ്രം ഹോം (Image Credits – Getty Images)
abdul-basith
Abdul Basith | Published: 13 Nov 2024 11:53 AM

ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കി ദുബായിലെ കമ്പനികൾ. കടുത്ത ട്രാഫിക്ക് ബ്ലോക്കുകൾ പരിഗണിച്ചാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും സ്വയേഷ്ടപ്രകാരമുള്ള ജോലിസമയവും തിരഞ്ഞെടുക്കാൻ കമ്പനികൾ സൗകര്യമൊരുക്കുന്നത്. ഒരു ദിവസത്തിലെ ഏതെങ്കിലും സമയത്ത് 8 മണിക്കൂർ ജോലി ചെയ്യണമെന്നതാണ് പല സ്വകാര്യ കമ്പനികളുടെയും നിർദ്ദേശം. ഇതിനൊപ്പം കാർപൂളിംഗും കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നു.

ട്രാഫിക്ക് മറികടക്കാനുള്ള ദുബായ് അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സൗകര്യങ്ങളുമായി കമ്പനികൾ മുന്നോട്ടുവന്നത്. സ്വയേഷ്ടപ്രകാരമുള്ള ജോലിസമയവും വർക്ക് ഫ്രം ഹോം തൊഴിൽ സംസ്കാരവും പ്രോത്സാഹിപ്പിക്കാനാണ് എമിറേറ്റ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ദുബായിൽ രാവിലെയുണ്ടാവുന്ന ട്രാഫിക്ക് ബ്ലോക്ക് 30 ശതമാനം കുറയ്ക്കാനാവുമെന്നാണ് പഠനം.

അതേസമയം, യുഎഇയിലെ ട്രാഫിക്ക് മറികടക്കാൻ അധികൃതർ വിവിധ മാർഗങ്ങൾ സ്വീകരിക്കുകയാണ്. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു 66 ദിർഹമിൻ്റെ ഷെയർ ടാക്സി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഒരുക്കിയ 66 ദിർഹമിന് ദുബായ് – അബുദാബി ഷെയർ ടാക്സി സൗകര്യത്തിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഈ റൂട്ടിലെ ബസ് സർവീസുകളെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ ഷെയർ ടാക്സി സൗകര്യം ഉപയോഗപ്പെടുത്തുകയാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. ബസ് കിട്ടാനുള്ള കാത്തിരിപ്പ് സമയം ഉൾപ്പെടെ ലാഭിക്കാൻ പുതിയ സർവീസ് കൊണ്ട് സാധിക്കുന്നുണ്ടെന്ന് പലരും പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Also Read : GCC Job Vacancies : നികുതി മേഖലയിലാണോ മിടുക്ക്?; എങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിരവധി ജോലിസാധ്യതകൾ

ദുബായിൽ താമസിച്ച് അബുദാബിയിൽ ജോലി ചെയ്യുന്ന പലരുടെയും യാത്രാ പ്രതിസന്ധിയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഷെയർ ടാക്സി സംവിധാനത്തിലൂടെ പരിഹരിക്കപ്പെട്ടത്. രാവിലെ ജോലിക്ക് പോകേണ്ട സമയത്തെ കനത്ത ട്രാഫിക്കും ദുബായിൽ നിന്ന് അബുദാബിയിലേക്ക് ബസ് കിട്ടാൻ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവരുന്നതുമൊക്കെ ആളുകളെ ബുദ്ധിമുട്ടിച്ചിരുന്നു. പുതിയ ഷെയർ ടാക്സി സംവിധാനം ഇതിന് ഒരു പരിധി വരെ പരിഹാരമായെന്നാണ് വിലയിരുത്തൽ.

നാല് പേർ ചേർന്നുള്ള ഷെയർ ടാക്സിയിൽ ഒരാൾ 66 ദിർഹം നൽകിയാൽ ദുബായ് മുതൽ അബുദാബി വരെ സഞ്ചരിക്കാനാവും. ദുബായിലെ ഇബ്ൻ ബത്തൂത്ത സെൻ്റർ മുതൽ അബുദാബിയിലെ അൽ വഹ്ദ സെൻ്റർ വരെയാണ് ഷെയർ ടാക്സി സർവീസ്. നാല് പേർ ചേർന്നുള്ള ഷെയർ ടാക്സി ആണെങ്കിൽ ഒരാൾക്ക് 66 ദിർഹവും മൂന്ന് പേർ ചേർന്നുള്ളതാണെങ്കിൽ ഒരാൾക്ക് 88 ദിർഹവുമാണ് നൽകേണ്ടത്.

 

Latest News