Dubai Walk : ഇനി സുരക്ഷിതമായി നടക്കാം; കാൽനട യാത്രക്കാർക്കായി വമ്പൻ പദ്ധതിയൊരുക്കി ഭരണകൂടം

Dubai Aims To Create Walking Network : കാൽനട യാത്രക്കാരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതിയുമായി ദുബായ്. 3,300 കിലോമീറ്റർ നീളത്തിലുള്ള വാക്‌വേ ഒരുക്കാനാണ് തീരുമാനം. ദുബായ് വാക് എന്ന പേരിലാണ് പുതിയ പദ്ധതി.

Dubai Walk : ഇനി സുരക്ഷിതമായി നടക്കാം; കാൽനട യാത്രക്കാർക്കായി വമ്പൻ പദ്ധതിയൊരുക്കി ഭരണകൂടം

മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം (Image Courtesy - Social Media)

Updated On: 

07 Dec 2024 20:15 PM

കാൽനട യാത്രക്കാർക്കായി വമ്പൻ പദ്ധതിയൊരുക്കി ദുബായ് ഭരണകൂടം. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ 3,300 കിലോമീറ്റർ നീളത്തിൽ വാക്‌വേ ഒരുക്കാനാണ് തീരുമാനം. ഡിസംബർ ഏഴിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. ദുബായ് വാക് എന്ന പേരിലാണ് പുതിയ പദ്ധതി. നേരത്തെ, ദുബായിയെ ബൈസിക്കിൾ ഫ്രണ്ട്ലി സിറ്റിയാക്കുമെന്ന പ്രഖ്യാപനവും ഭരണകൂടം നടത്തിയിരുന്നു.

രണ്ട് പ്രദേശങ്ങളിലാണ് ആദ്യം ഈ പദ്ധതി ആരംഭിക്കുക. അൽ റാസിലും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലും. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയണമെന്നതാണ് പദ്ധതുയുടെ ലക്ഷ്യം. കോറിഡോറുകളിലും കെട്ടിടങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിലും നൂതനമായ കൂളിങ് സൗകര്യങ്ങളൊരുക്കും. കാൽനട യാത്രക്കാർക്കുള്ള പ്രത്യേക പാത്ത്‌വേകൾക്കൊപ്പം പാലങ്ങളും ടണലുകളുമൊക്കെ ഉൾപ്പെടുന്നതാണ് പദ്ധതി. 110 പാലങ്ങളും ടണലുകളുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുക. 124 കിലോമീറ്റർ നടപ്പാതയും 112 കിലോമീറ്റർ വാട്ടർഫ്രണ്ട് പാത്ത്‌വേകളും 150 കിലോമീറ്റർ കുന്നിൻ ചെരുവ് നടപ്പാതകളും ഈ പദ്ധതിയിലുണ്ടാവും.

Also Read : UAE Rain Prayers : മഴ വേണം, യുഎഇ ഇന്ന് പ്രാർത്ഥനയിൽ മുഴുകും; ആഹ്വാനം ചെയ്ത് പ്രസിഡന്റ്‌

മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ രണ്ട് കിലോമീറ്റർ നീളമുള്ള പാലമുണ്ടാവും. ഒപ്പം കാലാവസ്ഥാ നിയന്ത്രണം സാധ്യമാവുന്ന നടപ്പാതകളും തുറസായ സ്ഥലങ്ങളുമുണ്ടാവും. ദുബായ് വേൾഡ് ട്രേഡ് സെൻ്റർ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, എമിറേറ്റ്സ് ടവറുകൾ, ദുബായ് ഇൻ്റർനാഷണൽ ഫൈനാൻഷ്യൽ സെൻ്റർ, മെട്രോ സ്റ്റേഷനുകൾ എന്നിവയൊക്കെ ഈ നടപ്പാതയിലാവും. അൽ റാസിൽ 15 കിലോമീറ്റർ നീളത്തിലുള്ള നടപ്പാതയാവും ഉണ്ടാവുക.

പദ്ധതിയ്ക്ക് ആകെ മൂന്ന് ഘട്ടങ്ങളുണ്ട്. 160 ഇടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് ആകെ പദ്ധതി. മൂന്ന് പാലങ്ങളാണ് പ്രധാനമായും ഈ പദ്ധതിയിലുള്ളത്. ഇത്തിഹാദ് തെരുവിനെ അൽ നഹ്ദയും അൽ മംസാറുമായി ബന്ധിപ്പിക്കുന്നതാണ് ഒന്നാമത്തെ പാലം. അൽ വഖ്റ, മിർദിഫ് എന്നീ സ്ഥലങ്ങളെ ത്രിപോളി തെരുവുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ പാലം. ദുബായ് – അൽ ഐൻ റോഡിനെയും ദുബായ് സിലിക്കോൺ ഒയാസിസിനെയും ബന്ധിപ്പിക്കുന്നതാവും പദ്ധതിയിലെ മൂന്നാമത്തെ പാലം. എമിറേറ്റിലുടനീളമായി ആകെ 6,500 കിലോമീറ്റർ വഴിത്താരകളൊരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 3,300 കിലോമീറ്റർ വഴിത്താരകൾ ഇപ്പോൾ നിർമ്മിക്കും. ബാക്കിയുള്ള വഴിത്താരകൾ പിന്നീടാവും നിർമ്മിക്കുക.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ