ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിച്ചു; വീഡിയോ പുറത്ത് Malayalam news - Malayalam Tv9

Israeli rescued Hamas hostages: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിച്ചു; വീഡിയോ പുറത്ത്

Updated On: 

10 Jun 2024 11:46 AM

Israeli rescued Hamas hostages: നോവ അർഗമണി (26), അൽമോഗ് മെയർ ജാൻ (21), ആൻഡ്രി കോസ്‌ലോവ് (27), ഷ്‌ലോമി സിവ് (41) എന്നിവരെയാണ് മോചിപ്പിച്ചത്.

Israeli rescued Hamas hostages: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിച്ചു; വീഡിയോ പുറത്ത്

Israel-Hamas War.

Follow Us On

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഇസ്രായാലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ നാല് ബന്ദികളെയാണ് ജൂൺ എട്ട് ശനിയാഴ്ച ഇസ്രായേൽ സൈന്യം മോചിപ്പിച്ചത്. ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സജീവമായ യുദ്ധമേഖലയുടെ മധ്യത്തിൽ, ബന്ദികളെ ഹെലികോപ്റ്ററിൽ കയറ്റി വിടുന്നതും ദൃശ്യങ്ങളിൽ കാണാം. നോവ അർഗമണി (26), അൽമോഗ് മെയർ ജാൻ (21), ആൻഡ്രി കോസ്‌ലോവ് (27), ഷ്‌ലോമി സിവ് (41) എന്നിവരെയാണ് മോചിപ്പിച്ചത്. മധ്യഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവരെ മോചിപ്പിച്ചത്.

ഇസ്രായേൽ സൈന്യമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനായി നാവികസേനയുടെ എലൈറ്റ് ഷായെറ്റ് 13 കമാൻഡോ യൂണിറ്റിലെ അംഗങ്ങൾ സംഭവസ്ഥലത്തെത്തുന്നതും വീ‍ഡിയോയിൽ ദൃശ്യമാണ്.

കമാൻഡോകൾ ഹമാസ് ഭീകരർക്ക് നേരെ വെടിയുതിർക്കുന്നതും ദൃശ്യമാണ്. മോചിപ്പിച്ച ബന്ദികളെ ടെൽ അവീവിനടുത്തുള്ള ഷെബ മെഡിക്കൽ സെൻ്ററിൽ സുരക്ഷിതമായി എത്തിച്ചു.

സെൻട്രൽ ഗസാൻ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ ഐഡിഎഫിൽ നിന്നുള്ള ഇസ്രായേലി പ്രത്യേക സേനയും ഇസ്രായേലി പോലീസിൻ്റെ എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റും ഇൻ്റലിജൻസ് യൂണിറ്റ് ഷിൻ ബെറ്റും സംയുക്തമായി ചേർന്നാണ് രക്ഷാദൗത്യം നിർവഹിച്ചത്.

ദൗത്യത്തിനിടെ ഐഡിഎഫ് കമാൻഡറായ അർനോൺ സമോറ വീരമൃത്യുവരിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

അതേസമയം ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽനിരവധി ആളുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുമുണ്ട്. മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇരുന്നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിക്കുന്നു.

Exit mobile version