Viral Video: കാനഡയിലും രക്ഷയില്ലാ…!; റസ്റ്റോറൻ്റ് ജോലിക്കായി ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട ക്യൂ, വീഡിയോ വൈറൽ

Canada Viral Video: കാനഡയിലെ തൊഴിൽ വിപണിയിലുള്ള പ്രതിസന്ധി വെളിപ്പെട്ടുത്തുന്ന വീഡിയോ ഒരു ഇന്ത്യൻ വിദ്യാർത്ഥി തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വിദ്യാർത്ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജോലി ലഭിച്ചില്ല.

Viral Video: കാനഡയിലും രക്ഷയില്ലാ…!; റസ്റ്റോറൻ്റ് ജോലിക്കായി ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട ക്യൂ, വീഡിയോ വൈറൽ

ജോലിക്കായി വരിനിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ.

Updated On: 

24 Jun 2024 15:50 PM

ജോലി തേടിയും പഠനത്തിനായും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം ഇന്ന് ഇന്ത്യയിൽ ക്രമാതീതമായി കൂടിവരികയാണ്. എന്നാൽ അവിടെ എത്തിയിട്ടുള്ള അവരുടെ ജീവിതം എത്ര കഷ്ടതകൾ നിറഞ്ഞതാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നാട്ടിലെ തൊഴിലില്ലായ്മയും പല സമ്മർദ്ദങ്ങളും കാരണമാണ് വിദ്യാർത്ഥികളിൽ പലരും നാടുകടക്കുന്നത്. അത്തരത്തിൽ കാനഡയിൽ (Canada) എത്തിപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ (Indian students) ജീവിതം തുറന്നുകാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കാനഡയിലെ റസ്റ്റോറന്റ് ശൃംഖലയായ ടിം ഹോർട്ടന്റെ ജോബ് ഫെയറിനായി വരിനിൽക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കാനഡയിലെ തൊഴിൽ വിപണിയിലുള്ള പ്രതിസന്ധി വെളിപ്പെട്ടുത്തുന്ന വീഡിയോ ഒരു ഇന്ത്യൻ വിദ്യാർത്ഥി തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വിദ്യാർത്ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജോലി ലഭിച്ചില്ല.

കാനഡയിൽ ആറ് മാസമായി ഒരു പാർട്ട് ടൈം ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ ലഭിച്ചില്ലെന്നും നിഷാന്ത് പറയുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടാണ് താൻ ടിം ഹോർട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ ജോബ് ഫെയർ നടക്കുന്ന സ്ഥലത്ത് താൻ എത്തിയിരുന്നു. എന്നാൽ, ജോലിതേടിയെത്തിയവരുടെ ഒരു നീണ്ട വരിയാണ് അവിടെ തന്നെ വ​രവേറ്റതെന്ന് നിഷാന്ത് പറഞ്ഞു.

ALSO READ: റഷ്യയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ പുരോഹിതനും, മരണസംഖ്യ ഉയരുന്നു

ജീവിതച്ചെലവ് വളരെ കൂടുതലായതിനാൽ മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും കാനഡയിൽ അതിജീവിക്കാൻ പാർട്ട് ടൈം ജോലികൾ ചെയ്തുവരുന്നു. കുടുംബത്തോട് ഇനിയും പണം ചോദിക്കുന്നത് നിരാശാജനകമായ ഒരു കാര്യമാണെന്നും നിഷാന്ത് വ്യക്തമാക്കി. അക്കൌണ്ടിംഗിലെ ബിരുദാനന്തര കോഴ്‌സ് പൂർത്തിയാക്കുന്നതിനായാണ് നിഷാന്ത് കാനഡയിലെത്തിയത്.

രണ്ട് ഡോളർ മുടക്കി സിവിയുടെ പ്രിന്റെടുത്താണ് ജോബ് ഫെയറിന് പോയത്. നൂറോളം വിദ്യാർഥികളാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളിൽ നിന്നും സിവി വാങ്ങിവെച്ചതിന് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കാമെന്ന് മറുപടിയാണ് റസ്റ്റോറന്റിൽ നിന്നും ലഭിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഇതിന് ശേഷം റസ്റ്റോറന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്​ലെറ്റിലും ഇൻർവ്യൂ ഉണ്ടെന്നും അതിന് വേണ്ടി താൻ പോവുകയാണെന്നും വീഡിയോയിൽ നിഷാന്ത് വ്യക്തമാക്കി. ക്യൂവിൽ നിൽക്കുന്നവരിൽ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് നിഷാത്ത് പറഞ്ഞു.

ജൂൺ 12നാണ് നിഷാന്ത് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനോടകം ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. കാനഡിയിലേക്ക് ക്രമാതീതമായി എത്തിപ്പെടുന്ന വിദ്യാർത്ഥികളുടെ തിരക്ക് മൂലം ജോലിസാധ്യതയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാനഡയിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് വ്യക്തമാക്കിക്കൊണ്ട് 2023ലും ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഗ്രേറ്റർ ടൊറൻ്റോ ഏരിയയ്ക്ക് ചുറ്റുമുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ടൊറൻ്റോയിലെയും മറ്റ് കനേഡിയൻ നഗരങ്ങളിലെയും ഉയർന്ന ജീവിതച്ചെലവ് ഇവിടെയുള്ള വിദ്യാർത്ഥികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

 

ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍