AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

തിയറ്ററിനുള്ളിൽ സീറ്റല്ല ഡബിൾ ബെഡ്ഡാണുള്ളത്, ഇനി വീട്ടിലെ പോലെ കിടന്നുകൊണ്ട് സിനിമ കാണാം

രണ്ട് പേർക്ക് കിടക്കാൻ സാധിക്കുന്ന ഡബിൾ ബെഡ് സീറ്റിങ്ങാണ് തിയറ്ററിലുള്ളത്. ഈ സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് സ്നാക്സും ഡ്രിങ്ക്സും ഫ്രീയായിട്ട് ലഭിക്കുന്നതാണ്.

തിയറ്ററിനുള്ളിൽ സീറ്റല്ല ഡബിൾ ബെഡ്ഡാണുള്ളത്, ഇനി വീട്ടിലെ പോലെ കിടന്നുകൊണ്ട് സിനിമ കാണാം
Double Bed SeatingImage Credit source: Social Media
jenish-thomas
Jenish Thomas | Published: 26 Apr 2025 15:45 PM

ഒരു കാലത്ത് തീയേറ്ററുകളിലെ സൗകര്യമില്ലായ്മയായിരുന്നു പ്രേക്ഷകരെ തിയറ്ററുകളിൽ നിന്നും അകറ്റിയിരുന്നത്. ഇത് മനസ്സിലാക്കി തിയറ്ററുകൾ നവീകരിച്ചപ്പോൾ കുടുംബത്തോടെ നിരവധി പേർ സിനിമശാലകളിലേക്കെത്തിയ കാഴ്ചയാണ് പിന്നീട് കാണാനിടയായത്. മികച്ച വീഡിയോ പ്രൊജെക്ഷൻ, ശബ്ദം സംവിധാനങ്ങൾ അതോടൊപ്പം അതിമനോഹരമായ സീറ്റങ് സൗകര്യങ്ങളും എല്ലാമായപ്പോൾ പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിനെ തന്നെ തിരഞ്ഞെടുത്തു.

എന്നാൽ തിയറ്ററിൽ സിനിമ കാണുക എന്ന പറയുന്നത് വീട്ടിലെ പോലെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് കാണുന്ന അനുഭൂതി ലഭിക്കില്ല. വീട്ടിലാണെങ്കിൽ നമ്മുടെ ഇഷ്ടാനുസരണം കിടന്ന് കൊണ്ടൊക്കെ സിനിമ കാണാൻ സാധിക്കും. ഇത്തരം ഒരു സൌകര്യമാണ് സ്വിറ്റ്സർലാൻഡിലെ സ്രെയ്റ്റബാക്കിലെ ഒരു തിയറ്റർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പൂർണമായും കിടന്നു കൊണ്ട് സിനിമ കാണാൻ സാധിക്കുന്ന ഡബിൾ ബെഡ് സീറ്റിങ് സൗകര്യമാണ് തിയറ്ററിൽ ഒരുക്കിട്ടുള്ളത്. നമ്മുടെ നാട്ടിലെ പോലെ റിക്ലെയനർ സീറ്റല്ല, രണ്ട് പേർക്ക് ഒരുമിച്ച് കിടന്നു കൊണ്ട് സിനിമ കാണാൻ സാധിക്കുന്ന ഡബിൾ ബെഡ് സീറ്റിങ്ങാണ് തിയറ്ററിലുള്ളത്.

ALSO READ : Viral News: മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീ സംസ്കാര ചടങ്ങുകൾക്കിടെ തിരികെ ജീവിതത്തിലേക്ക്; അപൂർവ സംഭവത്തിന് പിന്നിൽ

പ്രേക്ഷകന് വേണമെങ്കിൽ സിനിമ കാണാം ഇല്ലെങ്കിൽ കിടന്നുറങ്ങാം എന്ന ഉദ്ദേശത്തോടെയാണ് ഈ സീറ്റങ് സംവിധാനം തിയറ്ററിൽ സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ 11 വിഐപി ബെഡ് സീറ്റുകളാണ് തിയറ്ററിനുള്ളിൽ ഉള്ളത്. ഈ വിഐപി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ബ്ലാങ്കെറ്റും ഹെഡ്റെസ്റ്റും, ബെഡ് ഷീറ്റും പിന്നെ ഒരു സൈഡ് ടേബിളും പ്രത്യേകം നൽകുന്നുണ്ട്. ഇവയ്ക്ക് പുറമെ ഈ ടിക്കറ്റുടമകൾക്ക് സൌജന്യമായി സ്നാക്സും ഡ്രിങ്ക്സും തിയറ്ററിൽ നിന്നും ലഭിക്കുന്നതാണ്.

ഇനി ഇത് എന്നാണാവോ ഇന്ത്യയിലേക്ക് വരിക എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? നമ്മുക്ക് കാത്തിരിക്കാം…