5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump’s reciprocal tariffs: ട്രംപിന്റെ ‘പരസ്പര താരിഫുകൾ’ നാളെ മുതൽ; ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?

Donald Trump's reciprocal tariffs: ഈ വർഷം ജനുവരിയിൽ രണ്ടാം തവണയും അധികാരത്തിൽ എത്തിയത് മുതൽ ട്രംപ് നിരന്തരം തീരുവ ഭീഷണികൾ‌ മുഴക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ നിരക്കുകൾക്ക് തുല്യമായ "പരസ്പര" തീരുവകൾ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

Donald Trump’s reciprocal tariffs: ട്രംപിന്റെ ‘പരസ്പര താരിഫുകൾ’ നാളെ മുതൽ; ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?
ഡോണാൾ‌ഡ് ട്രംപ്
nithya
Nithya Vinu | Updated On: 01 Apr 2025 08:41 AM

ഏപ്രിൽ 2നെ വിമോചന ദിനമെന്ന് ആവർത്തിച്ച് വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണാൾ‌ഡ് ട്രംപ്, നാളെ മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പരസ്പര താരിഫുകൾ ഏർപ്പെടുത്തുകയാണ്. ‍ഇത് അമേരിക്കയെ വിദേശ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് മോചിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം.

മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ നിരക്കുകൾക്ക് തുല്യമായ “പരസ്പര” തീരുവകൾ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഈ വർഷം ജനുവരിയിൽ രണ്ടാം തവണയും അധികാരത്തിൽ എത്തിയത് മുതൽ ട്രംപ് നിരന്തരം തീരുവ ഭീഷണികൾ‌ മുഴക്കിയിട്ടുണ്ട്.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ട്രംപിന്റെ പരസ്പര താരിഫുകളെ പറ്റി ഇനിയും വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും തീരുവ വരുന്നതോടെ ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ കയറ്റുമതിയിൽ വലിയ ആഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ.  വ്യാപാര കരാർ പ്രകാരം ചർച്ച നടത്താൻ അമേരിക്ക തീരുമാനിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഏപ്രിൽ 2 മുതലുള്ള പരസ്പര താരിഫിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കും എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

ALSO READ: രണ്ട് വലിയ സ്വര്‍ണ ഗോള്‍ഡ് റിസര്‍വുകള്‍; ചൈനയ്ക്ക് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട്

ഇന്ത്യയിലേക്കുള്ള യുഎസ് കയറ്റുമതിയുടെ യഥാർത്ഥ ഇറക്കുമതി താരിഫ് പലപ്പോഴും അവകാശപ്പെടുന്നതിനേക്കാൾ വളരെ കുറവാണെന്ന് ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു. യുഎസ് ന്യായമായ വ്യാപാര സമീപനം സ്വീകരിക്കുകയാണെങ്കിൽ, ഇന്ത്യൻ വ്യവസായങ്ങൾക്ക് കുറഞ്ഞ തടസ്സങ്ങളോടെ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാൻ കഴിയും.

പരസ്പര താരിഫുകൾ നടപ്പിലാക്കിയാൽ ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങിയവയ്ക്ക് ഉയർന്ന തീരുവകൾ നേരിടേണ്ടി വരാം. ഇത് മത്സരക്ഷമത കുറയ്ക്കുകയും അമേരിക്കൻ വിപണിയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യും. കൂടാതെ, ഇന്ത്യൻ കൃഷി ഉൽപ്പന്നങ്ങൾക്കുള്ള അമേരിക്കൻ ഇറക്കുമതി തീരുവ വർധിക്കുമ്പോൾ, കർഷകർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാം. ​

ഈ തീരുവകൾ ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധങ്ങൾ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കയറ്റുമതി കുറയുമ്പോൾ, ഇറക്കുമതി ചിലവുകൾ വർധിക്കാം. ​ട്രംപിന്റെ ഈ തീരുവ നയങ്ങൾ ആഗോള വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും വിപണി ഇടിവുകൾ ഉണ്ടാക്കുകയും ചെയ്യാം.