Donald Trump: ജന്മാവകാശ പൗരത്വം വിട്ടുകളയാനൊരുക്കമല്ല; സിസേറിയന് തിരക്കുകൂട്ടി അമേരിക്കയിലെ ഇന്ത്യക്കാർ

Birthright Citizenship Rush For Preterm C Sections : ജന്മാവകാശ പൗരത്വ നിയമം മറികടക്കാനുള്ള ശ്രമവുമായി അമേരിക്കയിലെ ഇന്ത്യൻ ദമ്പതിമാർ. നിയമം നടപ്പിൽ വരുന്ന ഫെബ്രുവരി 20ന് മുൻപ് സിസേറിയൻ നടത്താനാണ് അമേരിക്കയിലെ ഇന്ത്യക്കാരുടെ ശ്രമം.

Donald Trump: ജന്മാവകാശ പൗരത്വം വിട്ടുകളയാനൊരുക്കമല്ല; സിസേറിയന് തിരക്കുകൂട്ടി അമേരിക്കയിലെ ഇന്ത്യക്കാർ

പ്രതീകാത്മക ചിത്രം

Published: 

24 Jan 2025 13:28 PM

അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് പ്രഖ്യാപിച്ച ജന്മാവകാശ പൗരത്വ നിയമം മറികടക്കാൻ സിസേറിയന് തിരക്കുകൂട്ടി അമേരിക്കയിലെ ഇന്ത്യക്കാർ. ഫെബ്രുവരി 20നാണ് നിയമം നടപ്പിൽ വരിക. ഇതിന് മുൻപ് സിസേറിയൻ നടത്താനാണ് പലരും ശ്രമിക്കുന്നത്. സ്വാഭാവിക പ്രസവത്തിന് കാത്തിരുന്നാൽ ഫെബ്രുവരി 20ന് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം ലഭിക്കില്ലെന്നും അതിന് മുൻപ് സിസേറിയൻ നടത്തിയാൽ ഇത് ലഭിക്കുമെന്നും ദമ്പതിമാർ കണക്കുകൂട്ടുന്നു.

താത്കാലിക എച്ച്1ബി, എൽ1 വീസകളിൽ രാജ്യത്ത് താമസിക്കുന്ന ദമ്പതിമാരാണ് സിസേറിയനായി തിരക്കുകൂട്ടുന്നത്. ഈ വീസകളിൽ രാജ്യത്തുള്ളവർക്ക് പെർമനൻ്റ് റസിഡൻസി ലഭിക്കില്ല. അതുകൊണ്ട് തന്നെ പുതിയ നിയമപ്രകാരം ഈ ദമ്പതിമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശ പൗരത്വം ലഭിക്കില്ല. ഇത് മറികടക്കാനാണ് ദമ്പതിമാരുടെ ശ്രമം. മാതാവോ പിതാവോ യുഎസ് പൗരനാണെങ്കിലേ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശ പൗരത്വം ലഭിക്കൂ. അല്ലെങ്കിൽ ഗ്രീൻ കാർഡ് ഉണ്ടാവണം. ഇത് രണ്ടും ഇല്ലാത്ത ദമ്പതിമാർക്ക് ജനിക്കുന്ന കുട്ടികൾ 21 വയസാവുമ്പോൾ രാജ്യത്തിന് പുറത്തുപോകേണ്ടിവരും. പിന്നെ, വീസയെടുത്തേ തിരികെ രാജ്യത്തെത്താൻ കഴിയൂ.

Also Read: Donald Trump: ‘കൊത്തിക്കൊത്തി മൊറത്തിൽ കൊത്തണ്ട’; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ

ഏഴ് മാസം ഗർഭിണിയായ സ്ത്രീകൾ പോലും സിസേറിയനായി എത്തുന്നുണ്ടെന്ന് ന്യൂജഴ്സിയിലെ ഡോ. എസ്ഡി റോമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എട്ട്, ഒൻപത് മാസം ഗർഭിണിയായ സ്ത്രീകൾ ധാരാളമായി എത്തുന്നുണ്ട്. പൂർണവളർച്ചയെത്താത്ത കുട്ടികളെ സിസേറിയൻ നടത്തി പുറത്തെടുക്കുന്നത് കുട്ടികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം എന്നും ഡോക്ടർ പറഞ്ഞു.

എച്ച്1ബി, എൽ1 വീസകളിൽ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ്. ഇവരിൽ പലർക്കും ട്രംപിൻ്റെ പുതിയ പരിഷ്കാരം തിരിച്ചടിയാവും. ഗ്രീൻ കാർഡുള്ളവർക്ക് ഈ പ്രശ്നമില്ല. എന്നാൽ, ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ട കാലയളവ് വളരെ കൂടുതലാണ്.

ജന്മാവകാശ പൗരത്വം
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 1868ൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 14ആം അനുഛേദത്തിലാണ് ജന്മാവാകാശ പൗരത്വം നിയമവിധേയമാക്കിയത്. രാജ്യത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും സ്വമേഢയാ അമേരിക്കൻ പൗരന്മാരാവും എന്നതായിരുന്നു നിയമം. രാജ്യത്ത് ഇപ്പോഴും 13-14 ദശലക്ഷം ആളുകൾ നിയമവിരുദ്ധരായി താമസിക്കുന്നുണ്ട്. എന്നാൽ, ഇവർക്ക് ജനിക്കുന്ന കുട്ടികൾ സ്വമേധയാ അമേരിക്കൻ പൗരന്മാരാവും. ഇത് തിരുത്താനാണ് ട്രംപിൻ്റെ ശ്രമം. 1992ന് ശേഷം പിന്നീട് അമേരിക്കൻ ഭരണഘടന തിരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ പ്രഖ്യാപനമുണ്ടായെങ്കിലും ഇത് നടപ്പിൽ വരുത്താൻ ട്രംപിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഇതിൻ്റെ ആദ്യ പടിയായി ട്രംപിൻ്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു.

ഉത്തരവിൻ്റെ തുടർ നടപടികൾ സിയാറ്റിൽ ഫെഡറൽ ജഡ്ജ് ജോൺ കോഗ്നർ 14 ദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജന്മാവകാശ പൗരത്വം തടയുന്ന ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാട്ടി വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിച്ചിരുന്നു. ഇത്തരത്തിൽ ഒരു അപ്പീലിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ